ചിക്കാഗോ എക്യുമെനിക്കൽ വോളിബോൾ ടൂർണമെൻറ്: ക്നാനായ കാത്തലിക് ചർച്ച് പുരുഷ വിഭാഗത്തിന്റെയും വനിതാ വിഭാഗത്തിന്റെയും ജേതാക്കൾ.

ചിക്കാഗോ എക്യുമെനിക്കൽ വോളിബോൾ ടൂർണമെൻറ്: ക്നാനായ കാത്തലിക് ചർച്ച് പുരുഷ വിഭാഗത്തിന്റെയും വനിതാ വിഭാഗത്തിന്റെയും ജേതാക്കൾ.

എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പുരുഷ വിഭാഗത്തിന്റെ വോളിബോൾ മത്സരത്തിൽ ക്നാനായ കാത്തലിക് ചർച്ച് ഒന്നാം സ്ഥാനവും ചിക്കാഗോ മാർത്തോമ്മാ ചർച്ച് ഡെസ്പ്ലയിൻസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.


വനിതകൾക്കായി ഇദംപ്രഥമമായി നടത്തപ്പെട്ട വോളിബോൾ മത്സരത്തിൽ ക്നാനായ കാത്തലിക് ചർച്ച് ഒന്നാം സ്ഥാനവും, സെൻ്റ് തോമസ് ഓർത്തഡോകസ് ചർച്ച് ഓഫ് ഇന്ത്യ ചിക്കാഗോ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പുരുഷ വിഭാഗത്തിൽ വിജയിച്ച ക്നാനായ കാത്തലിക് ചർച്ച് ടീമിന് ബഞ്ചമിൻ തോമസ് സംഭാവന ചെയ്ത എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ ചിക്കാഗോ മാർത്തോമ്മാ ചർച്ചിന് രൻജൻ എബ്രാഹം സംഭാവന ചെയ്ത എവർ റോളിംഗ് ട്രോഫിയും നൽകി.

വനിതാ വിഭാഗത്തിൽ ഒന്നാമതായ ക്നാനായ കാത്തലിക് ചർച്ചിന് ഏബ്രഹാം വർക്കി സംഭാവന ചെയ്ത റവ. ഫാ: ദാനിയേൽ ജോർജ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും നൽകപ്പെട്ടു. രണ്ടാം സ്ഥാനക്കാരായ സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ചിനുള്ള ട്രോഫി ഓഗസ്റ്റിൽ നടത്തുന്ന കൗൺസിൽ മീറ്റിംഗിൽ വെച്ച് നൽകുന്നതായിരിക്കും.

സെൽവിൻ പുതക്കരി ബെസ്റ്റ് ഡിഫൻസ്, റോബിൻ തോമസ് ബെസ്റ്റ് ഒഫൻസ്, ലെറിൻ മാത്യു വി.ഐ.പി.യായും തെരഞ്ഞെടുക്കപ്പെട്ടു. അവർക്ക് പ്രത്യേകം ട്രോഫികളും വിജയിച്ച ടീം അംഗങ്ങൾക്ക് വൃക്തിഗത ട്രോഫികളും, മെഡലുകളും വിതരണം ചെയ്തു.
നൈൽസിലുള്ള ഫെഡ്മൻ റിക്രീയേഷൻ സെൻറർ ഇൻഡോർ കോർട്ടിൽ ജൂലൈ 17–ാo തീയതി ഉച്ച കഴിഞ്ഞു 1 മണിക്ക് ആരംഭിച്ച മത്സരത്തിൽ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് പുരുഷ വിഭാഗത്തിൽ 8 ടീമുകളും, വനിതാ വിഭാഗത്തിൽ 4 ടീമുകളും പങ്കെടുത്തു.

എക്യുമെനിക്കൽ കൗൺസിൽ പ്രസിഡൻറ് മോൺ. തോമസ് മുളവനാലിൻറെ പ്രാർത്ഥനയ്ക്കും സ്വാഗത പ്രസംഗത്തിനും ശേഷം വോളിബോൾ കിക്ക് ഓഫ് ചെയ്ത് ടൂർണമെൻറ് ഉൽഘാടനം നടത്തി. കൺവീനർ മോൻസി ചാക്കോ ടൂർണമെൻറിന്റെ നിർദ്ദേശങ്ങൾ വിവരിക്കുകയും, എം.സി. എന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്തു.

ടൂർണമെൻറിന്റെ വിജയത്തിനു വേണ്ടി മോൺ. തോമസ് മുളവനാൽ (കൺവീനർ), ഏലിയാമ്മ പൂന്നുസ് (സെക്രട്ടറി), പ്രവീൺ തോമസ് (ട്രഷറർ), സാം തോമസ് (ജോ. സെക്രട്ടറി ), ബഞ്ചമിൻ തോമസ്, ജെയിംസ് പുത്തൻപുരയിൽ, ബിനോയി സ്റ്റീഫൻ, ജോൺസൺ കണ്ണൂക്കാടാൻ, എബ്രാഹം വർക്കി, സൈമൺ തോമസ്, ഷാജൻ വർഗീസ്, മെൽജോ വർഗീസ്, ജാസ്മിൻ ഇമ്മാനുവൽ, ഷീബാ ഷാബു എന്നീ കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകി.

ജനപങ്കാളിത്തം കൊണ്ടും ചെണ്ടമേളം, വാദ്യഘോഷം എന്നിവ കൊണ്ടും ടുർണമെൻറ് ഒരു ഉത്സവമേളം തന്നെയായിരുന്നു. ടൂർണമെൻറിന്റെ സമാപനത്തിൽ കൺവീനർ മോൻസി ചാക്കോ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.