പെഗാസസ്: അന്വേഷണ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

പെഗാസസ്: അന്വേഷണ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ്‌വേറിന്റെ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. വിരമിച്ച ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയത്. ഈ മാസം 12 ന് കേസ് പരിഗണിക്കുമ്പോള്‍ ഉള്ളടക്കം സുപ്രീം കോടതി വിലയിരുത്തും. ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന ഫലം അടക്കമുള്ളതാണ് റിപ്പോര്‍ട്ട്.

പെഗാസസ് ചാര സോഫ്റ്റ്‌വേറിനെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ 29 മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചെന്ന വിവരം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണ് കേസ്. മാധ്യമപ്രവര്‍ത്തകരുടെ മൊഴികള്‍ സമിതി രേഖപ്പെടുത്തി. സാങ്കേതിക സമിതി അന്വേഷണത്തിനായി ഒരു സോഫ്റ്റ്‌വേര്‍ വികസിപ്പിച്ചിരുന്നു. സൈബര്‍ സുരക്ഷാ ചട്ടങ്ങളിലെ മാറ്റം പോലുള്ള വിഷയങ്ങളിലെ ശുപാര്‍ശ ജസ്റ്റിസ് രവീന്ദ്രന്റെ നേതൃത്വത്തില്‍ തയ്യാറാക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.