കണ്ണൂര്‍: മങ്കിപോക്സ് ലക്ഷണങ്ങളെ തുടര്‍ന്ന് ഏഴു വയസുകാരിയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെയാണ് പെണ്‍കുട്ടി യുകെയില്‍ നിന്ന് മടങ്ങിയെത്തിയത്.
കുട്ടി ആശുപത്രിയിലെ പ്രത്യേക ഐസോലേഷന്‍ മുറിയില്‍ നിരീക്ഷണത്തിലാണ്. സ്രവം എടുത്ത് പരിശേധനയ്ക്കയച്ചു. കുട്ടിയുമായി അടുത്തിടപഴകിയ മാതാപിതാക്കള്‍ക്ക് ലക്ഷണങ്ങളില്ല. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് മങ്കിപോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹം ആലുവയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് അയച്ചത്.
സംസ്ഥാനത്ത് ഇതുവരെ അഞ്ച് മങ്കിപോക്‌സ് കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് മരണം സ്ഥിരീകരിച്ചത് തൃശൂരിലാണ്. യുഎഇയില്‍ നിന്നെത്തിയ യുവാവ് ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ ഒമ്പത് പേരിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. മങ്കി പോക്‌സ് വ്യാപനം നിരീക്ഷിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.