ദുബായ്: റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ കാള്‍ സെന്‍റർ 2022 ആദ്യ പകുതിയില്‍ രേഖപ്പെടുത്തിയത് 951492 ഫോണ്‍വിളികളെന്ന് അധികൃതർ. പൊതുജനങ്ങളുടെ ഭാഗത്തുനിന്നുമെത്തുന്ന ഫോണ്‍കോളുകള്‍ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണ്. കാള്‍ സെന്‍ററിന്‍റെ 8009090 എന്ന നമ്പറിലേക്ക് 2022 ന്‍റെ ആദ്യപകുതിയില്‍ മാത്രം രേഖപ്പെടുത്തിയ ഫോണ്‍കോളുകളുടെ കണക്കാണിതെന്നും ആർടിഎ കോർപ്പറേറ്റ് അഡ്മിനസ്ട്രേറ്റീവ് സപ്പോർട്ട് സർവീസസ് സെക്ടർ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ മെഹ്ഹിലാ അല്‍ സെഹ്മി പറഞ്ഞു.
ഫോണ്‍ വിളികള്‍ക്കൊപ്പം തന്നെ സ്മാർട്ട് ഡിജിറ്റല്‍ സേവനങ്ങള്‍ കൂടി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഡിജിറ്റല്‍ സേവനങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നിരവധി ക്യാപെയിനുകളും ആർടിഎ നടത്തിയിരുന്നു. പാർക്കിംഗും യാത്രാസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതുമുള്‍പ്പടെയുളള കാര്യങ്ങള്‍ക്കായി ഡിജിറ്റല്‍ സേവനങ്ങള്‍ ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഫോണ്‍കോളുകളുടെ എണ്ണം കുറച്ചു. 20 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുളളത്.
ആർടിഎ സ്മാർട് ആപ്പ്, മജീനതി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തി ഉപഭോക്തൃസേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയെന്നുളളതാണ് ആർടിഎയുടെ അടുത്ത ലക്ഷ്യം.
ഈ വർഷം ആദ്യ പകുതിയില്‍ 49353 പരാതികളാണ് ആടിഎയിലെത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് 7 ശതമാനം കുറവാണ് പരാതികളില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ തന്നെ പകുതിയിലധികം പരാതികള്‍ ബസുകളുടെയും ടാക്സികളുടെയും പ്രവർത്തനത്തെ കുറിച്ചുളളതാണ്.
8 ശതമാനം പാർക്കിംഗുമായി ബന്ധപ്പെട്ടുളള പിഴകളില്‍ വിടുതല്‍ തേടി സമർപ്പിച്ച പരാതികളാണ്. നോല്‍ കാർഡുമായി ബന്ധപ്പെട്ട് 4 ശതമാനം പരാതികളാണ് രേഖപ്പെടുത്തിയത്.
പരമാവധി 5 പ്രവൃത്തി ദിനങ്ങള്‍ക്കുളളില്‍ പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചു. വികസനവുമായി ബന്ധപ്പെട്ട പരാതികളില്‍ 15 ദിവസത്തിനകം പരിഹാരം കണ്ടെത്തിയെന്നും ആർടി എ വ്യക്തമാക്കി.
ടാക്സികളില്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് 44062 പരാതികളാണ് കോള്‍ സെന്‍ററിലെത്തിയത്. മൊത്തം 12,72,800 ദിർഹം പണവും 12,410 മൊബൈല്‍ ഫോണുകളും 2819 ഇലക്ട്രോണിക് ഉപകരണങ്ങളും 766 പാസ്പോർട്ടുകളും342 ലാപ്ടോപുകളും ഉടമസ്ഥർക്ക് കണ്ടെത്തി നല്‍കാനും സാധിച്ചു. സത്യസന്ധരായ ടാക്സി ഡ്രൈവർമാരെ ആർടിഎ ആദരിച്ചുവെന്നും മെഹ്ഹിലാ അല്‍ സെഹ്മി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.