ഫാ. മെൽവിൻ മംഗലത്തിന് യാത്രയയപ്പ് നൽകി

ഫാ. മെൽവിൻ മംഗലത്തിന് യാത്രയയപ്പ് നൽകി

ചിക്കാഗോ: ചിക്കാഗോ മാർ തോമാശ്ലീഹാ കത്തീഡ്രലിൽ കഴിഞ്ഞ രണ്ടു വർഷക്കാലം സുത്യർഹമായ സേവനം ചെയ്ത ഫാ. മെൽവിൻ മംഗലത്തിന് യാത്രയയപ്പ് നൽകി. കുർബാനയ്ക്ക് വികാരി ഫാ. തോമസ് കടുകപ്പിള്ളിയും ഫാ. മെൽവിൻ മംഗലത്തും നേതൃത്വം നൽകി.

ഓഗസ്റ്റ് 7ന് 11.45 ന്റെ വി.കുർബാനയ്ക്കു ശേഷം ദേവലായത്തിൽ തന്നെ തങ്ങളുടെ പ്രിയ കൊച്ചച്ചന് യാത്രയപ്പ് നൽകുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷം മെൽവിനച്ചൻ ചിക്കാഗോ ഇടവകയ്ക്ക് നൽകിയ വിശിഷ്ട സേവനത്തിന് വികാരി ഫാ. തോമസ് കടുകപ്പിള്ളി ഹൃദയത്തിൻറെ ഭാഷയിൽ ഇടവകയ്ക്ക് വേണ്ടി നന്ദി പ്രകാശിപ്പിച്ചു. മെൽവിനച്ചന്റെ യുവജനങ്ങളുമായി അടുത്ത് ഇടപഴകാനുള്ള കഴിവിനെ അച്ചൻ പ്രത്യേകം അഭിനന്ദിച്ചു. ഇടവകക്കു വേണ്ടി ശ്രീ ജോണി വടക്കുംചേരി മെൽവിനച്ചന് യാത്രാമംഗളങ്ങൾ നേർന്നു സംസാരിക്കുകയും ഇടവക സമൂഹത്തിന്റെ സ്നേഹോപഹാരം നൽകുകയും ചെയ്തു.
യുവകൈക്കാരാൻമാരായ ബ്രയൻ കുഞ്ചറിയായും ഡീയാനാ പുത്തൻപുരയ്ക്കലും യുവജനങ്ങൾക്കു വേണ്ടി മെൽവിനച്ചൻ ചെയ്ത സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അവതരിച്ചിച്ച സ്ലയിഡ് ഷോ എറെ ആകർഷകവും വിനോദകരവുമായിരുന്നു.
സൺഡേ സ്കൂളിനെ പ്രധിനിധീകരിച്ച് ശ്രി ചെറിയാച്ചൻ കിഴക്കേഭാഗം മെൽവിനച്ചൻ ആമുഖം ആവശ്യമില്ലാത്ത കഠിനാദ്ധ്വാനിയാണെന്ന് പ്രത്യേകം എടുത്തു പറഞ്ഞു. സ്കുളിന്റെ ഉപഹാരം ബഹു.സിസ്റ്റർ ലിൻഡ മൂലച്ചാലിലും, ചെറിയാച്ചൻ കിഴക്കേഭാഗവും മെൽവിനച്ചന് സമർപ്പിച്ചു.
സൺഡേ സ്കുളിന്റെ കുട്ടികൾ ആലപിച്ച മധുരമനോഹരമായ ഇംഗ്ലീഷ് ഗാനം ശ്രുതിമധുരവും ഏറെ അർത്ഥവത്തുമായിരുന്നു.

ഹൂസ്റ്റണിലേക്ക് സ്ഥലം മാറി പോകുന്ന മെൽവിനച്ചന് പുതിയ കർമ്മ വീഥികളിൽ അർപ്പണ ബോധത്തോടെ വിശ്വാസപൂർവം സജീവമായി പ്രവർത്തിക്കാൻ ഈശോമിശിഹാ അനുഗ്രഹം നൽകട്ടെയെന്ന് ചിക്കാഗോ ഇടവക സമൂഹം പ്രാർത്ഥനയോടെ ആശംസിച്ചു. യുവജനങ്ങളുടെ പ്രതിനിധികളായി ജിമ്മിയും ഭാര്യ മിൻഡിയും എങ്ങനെയാണ് ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു സുഹൃത്തായി, ഒരു സ്നേഹിതനായി, ഒരു യുവവൈദികനായി അച്ചൻ കടന്നു വന്നതെന്ന് അനുഭവസാക്ഷ്യം പറഞ്ഞത് ഒരു വേറിട്ട കാഴ്ചയായി.

മിഷൻലീഗിന്റെ പ്രിയ കൂട്ടുകാരനായ മെൽവിനച്ചനെ പിരിയുന്നതിന്റെ വേദന സാറാ ചാൾസിന്റെ വാക്കുകളിലുണ്ടായിരുന്നു. മെൽവിനച്ചൻ ഏങ്ങനെയാണ് ഈ ഇടവകയിലെ യുവജനങ്ങളെ സ്വാധീനിച്ചതെന്ന് ഷാരോൺ തോമസ് തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
തന്റെ മറുപടി പ്രസംഗത്തിൽ അച്ചൻ തന്റെ ആദ്യത്തെ ഇടവകയെയും, ആദ്യത്തെ വികാരിയച്ചനെയും ഒരിക്കലും മറക്കില്ലെന്ന് ഏറ്റു പറഞ്ഞു. ചിക്കാഗോ ഇടവകയിൽ നിന്ന് പഠിച്ചതെല്ലാം സ്വന്തം ജീവിതത്തിൽ വളരെ പ്രയോജനകരമായിരിക്കുമെന്ന് അച്ചൻ പ്രത്യാശ പ്രകടിപ്പിച്ചു. ബിഷപ്പ് ജേക്കബ് അങ്ങാടിയത്തും, ബിഷപ്പ് ജോയി ആലപ്പാട്ടും സ്നേഹപൂർവം താൽപര്യത്തോടെ പറഞ്ഞു തന്നതെല്ലാം ചിക്കാഗോയിലെ മഞ്ഞു പോലെ താൻ ഒരിക്കലും മറക്കില്ലെന്ന് മെൽവിനച്ചൻ പറഞ്ഞു.

പരിപാടികൾക്ക് കൈക്കാരാന്മാരായ ജോണി വടക്കുംചേരി, പോൾ വടകര, രാജി നെടുങ്കേട്ടിൽ, ഷെന്നി പോൾ അമ്പാട്ട്, ബ്രയൻ കുഞ്ചറിയാ, ഡീയാനാ പുത്തൻപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.