രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. എല്ലാ മേഖലകളിലും ആഘോഷങ്ങളാണ്. അങ്ങനെയെങ്കില്‍ ഭക്ഷണത്തെ എന്തിന് മാറ്റി നിര്‍ത്തണം. തീന്‍മേശയിലും ത്രിവര്‍ണ്ണം നിറയ്ക്കാന്‍ ചില വിഭവങ്ങള്‍ ഒരുക്കിയാലോ?
മൂന്ന് നിറങ്ങളില്‍ മൊമോസ്
നല്ല ചൂട് മൊമോസ് ഒരു കിടിലന്‍ തുടക്കമായിരിക്കും. ഇറച്ചിയോ പച്ചക്കറികളോ അകത്തെ ഫില്ലിങ്ങിനായി ഉപയോഗിക്കാം. ചീരയും കാരറ്റും മാവില്‍ അരച്ചു ചേര്‍ത്താല്‍ മൂന്ന് നിറത്തില്‍ ഇവ തയ്യാറാക്കാം. തികച്ചും ആരോഗ്യകരവും ആയിരിക്കും.
പനീര്‍ സ്‌കീവേഴ്സ്
സ്പെഷ്യല്‍ റെസിപ്പികളാകുമ്പോള്‍ അതില്‍ പനീര്‍ വിട്ടുകളയാനാവില്ല. പച്ച നിറത്തില്‍ മധുരമുള്ള പനീര്‍ സ്‌കീവേഴ്സ് ഒരുക്കുമ്പോള്‍ സാഫ്രണ്‍ നിറത്തിലെ സ്‌കീവേഴ്സ് എരിവുള്ളതാക്കാം. വെള്ളയ്ക്ക് അല്‍പം പുളിയുമായാല്‍ ഒറ്റ പ്ലേറ്റില്‍ സംഗതി കളറാകും.
ത്രിവര്‍ണ്ണ പുലാവ്
തക്കാളിയും ചീരച്ചാറും ഉണ്ടെങ്കില്‍ സംഭവം റെഡിയാകും. പുലാവ് മൂന്ന് നിറത്തില്‍ തയ്യാറാക്കി ഒരു പ്ലേറ്റില്‍ വിളമ്പിയാല്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് അതൊരു പുതുമയുള്ള വിഭവമായിരിക്കും.
തിരംഗ് പേസ്ട്രി
മധുരമില്ലാതെ എന്താഘോഷം. മൂന്ന് നിറത്തില്‍ ഒരു പേസ്ട്രി കൂടി തയ്യാറാക്കിയാല്‍ ഡൈനിങ് ടേബിളില്‍ അടിമുടി ത്രിവര്‍ണ്ണ നിറങ്ങള്‍ തിളങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.