ഇസ്രയേലില്‍ വീണ്ടും ഭീകരാക്രമണം; വെടിവയ്പ്പില്‍ ഏഴ് പേര്‍ക്ക് പരിക്ക്

ഇസ്രയേലില്‍ വീണ്ടും ഭീകരാക്രമണം; വെടിവയ്പ്പില്‍ ഏഴ് പേര്‍ക്ക് പരിക്ക്

ജെറുസലേം: ഇസ്രയേലില്‍ വീണ്ടും ഭീകരാക്രമണം. ബസ് യാത്രികര്‍ക്ക് നേരെയുണ്ടായ ഭീകരരുടെ വെടിവയ്പ്പില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ജെറുസലേം ഓള്‍ഡ് സിറ്റിയില്‍ രാത്രി രണ്ടു മണിയോടെയായിരുന്നു സംഭവം.

കിംഗ് ഡേവിഡ് ടോംപിന് സമീപത്തുവെച്ചായിരുന്നു യാത്രികര്‍ ആക്രമിക്കപ്പെട്ടത്. സ്റ്റോപ്പ് എത്തിയപ്പോള്‍ യാത്രികരെ ഇറക്കാനായി ബസ് നിര്‍ത്തിയിരുന്നു. ഇതിനിടെ ഒളിഞ്ഞിരിക്കുകയായിരുന്ന ഭീകരര്‍ ബസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം അക്രമി സംഘം രക്ഷപ്പെട്ടു.

ബസിനുള്ളില്‍ ഉണ്ടായിരുന്നവരും പ്രദേശവാസികളും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്തിടെ ഇസ്രയേലിന്റെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പലസ്തീന്‍ ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പലസ്തീന്‍ വ്യാപക ആക്രമണമാണ് ഇസ്രായേലിനു നേരേ നടത്തുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് ബസ് യാത്രികര്‍ക്ക് നേരെയും ഉണ്ടായത് എന്നാണ് നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.