തിരുവനന്തപുരം: ലോകായുക്ത ബില്ലിനെച്ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത. ബില്ലില്‍ എതിര്‍പ്പ് അറിയിച്ച് സി.പി.ഐ മന്ത്രിമാരായ കെ.രാജനും പി. പ്രസാദും രംഗത്തെത്തി. ഈ രൂപത്തില്‍ ബില്‍ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് മന്ത്രിമാര്‍ യോഗത്തില്‍ അറിയിച്ചു.
ഈ മാസം 22 മുതല്‍ നിയമ നിര്‍മാണത്തിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നിലപാടിനെത്തുടര്‍ന്ന് അസാധുവായ ലോകായുക്ത ബില്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണയ്ക്ക് കൊണ്ടുവരുന്നത്. ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചത്.
രാഷ്ട്രീയ കൂടിയാലോചന നടത്തിയേ മതിയാകൂ എന്നാണ് സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചത്. ലോകായുക്തയുടെ വിധി അതേപടി നടപ്പാക്കണം എന്നതിന് പകരം ലോകായുക്തയുടെ വിധിക്ക് മേല്‍ മുഖ്യമന്ത്രിക്ക് പുനപരിശോധനാ അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ബില്ലിന്റെ കരടില്‍ ഉള്ളത്.
എന്നാല്‍ ഈ വ്യവസ്ഥ അംഗീകരിച്ച് മുന്നോട്ട് പോകാനാവില്ലെന്നാണ് സി.പി.ഐ നിലപാട്. അതിന് പകരം മറ്റൊരു കമ്മിറ്റിയെ നിയോഗിക്കണം എന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ സി.പി.ഐ മുന്നോട്ട് വെയ്ക്കുന്നുമുണ്ട്. എന്നാല്‍ ആ നിര്‍ദേശങ്ങളൊന്നും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.