പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനം; ഗവര്‍ണറുടെ തീരുമാനം ഇന്നറിയാം

പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനം; ഗവര്‍ണറുടെ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനെതിരായ പരാതിയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നറിയാം. യുജിസി മാനദണ്ഡപ്രകാരമുള്ള യോഗ്യതയില്ലെന്ന ആരോപണത്തിന് പിന്നാലെ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതില്‍ വൈസ് ചാന്‍സലര്‍ വിശദീകരണം നല്‍കിയിരുന്നു.

സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമന കാര്യത്തില്‍ ഗവര്‍ണര്‍ ഇടപെട്ടത്.

അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനായുള്ള അഭിമുഖത്തിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പ്രിയ വര്‍ഗീസിനാണ് ഒന്നാം റാങ്ക് നല്‍കിയത്. ഇതു ചോദ്യം ചെയ്തുകൊണ്ടായിരുന്നു പരാതി. എന്നാല്‍ പ്രിയക്ക് യുജിസി നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയമില്ലെന്നാണ് പ്രധാനമായും പരാതിക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിലാണ് ഗവര്‍ണര്‍ കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രനില്‍ നിന്ന് വിശദീകരണം തേടിയത്.

വി.സിയുടെ റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ നിയമോപദേശം തേടി.
ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം ഉണ്ടാകുക. നിയമന നടപടിയില്‍ ക്രമക്കേടുണ്ടെന്നാണ് ഗവര്‍ണറുടെ നിഗമനമെങ്കില്‍ വി.സിക്ക് എതിരെ കടുത്ത നടപടിയിലേക്ക് തന്നെ പോകാനുള്ള സാധ്യതയും ഉണ്ട്.

അല്ലെങ്കില്‍ വിഷയത്തില്‍ ഒരു സ്വതന്ത്ര അന്വേഷണത്തിന് കൂടി ഗവര്‍ണര്‍ സാധ്യത തേടിയേക്കും. മുന്‍ വി.സിമാരോ അല്ലെങ്കില്‍ മുന്‍ ചീഫ് സെക്രട്ടറിമാരെയോ ചുമതലപ്പെടുത്തി നിയമനത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നതിന്റെ സാധ്യതയും ഗവര്‍ണര്‍ തേടാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.