വാര്‍ഷിക ശമ്പളം മിനിമം 63 ലക്ഷം, ആവശ്യത്തിന് അവധി, എവിടെയിരുന്നും ജോലി ചെയ്യാന്‍ അവസരം, കൈ നിറയെ ആനുകൂല്യങ്ങള്‍,ശമ്പളത്തോട് കൂടിയ പാരന്റല്‍ ലീവ് ഇവയെല്ലാം കേൾക്കുന്ന മലയാളി ആദ്യം പറയുക എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്നാവും എന്നാൽ ഈ സ്വപ്നം സാധ്യമാക്കിയിരിക്കുകയാണ് യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാവിറ്റി പേയ്‌മെന്റ്‌സ് എന്ന കമ്പനി.
കമ്പനി സി.ഇ.ഒ ഡാന്‍ പ്രൈസാണ് തന്റെ ക്രെഡിറ്റ് കാർഡ് പ്രോസസ്സിംഗ് സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളം പ്രതിവർഷം 80,000 ഡോളറായി (6326160 രൂപ) ഉയർത്തിയ വിവരം ട്വീറ്റിലൂടെ അറിയച്ചത്. കമ്പനി നല്‍കുന്ന ശമ്പളവും ആനുകൂല്യങ്ങളും സൈബര്‍ ലോകത്ത് വന്‍ ചര്‍ച്ചയാണിപ്പോള്‍. മുന്നൂറിലധികം അപേക്ഷകളാണ് കമ്പനിയുടെ ഓരോ പോസ്റ്റിലേക്കും ഇപ്പോൾ എത്തുന്നത്.
2015 ൽ കമ്പനി ജീവനക്കാരുടെ മിനിമം വേതനം പ്രതിവർഷം 70,000 ഡോളറായി ഡാന്‍ പ്രൈസ് ഉയർത്തിരുന്നു. എന്നാൽ അന്ന് മറ്റ് പല കമ്പനികളും വിഡ്ഢിത്തമെന്ന് ഇതിനെ എഴുതി തള്ളി. ഇന്ന് പ്രതിവർഷ ശമ്പളം 70,000 ത്തിൽ നിന്നും 80,000 ഡോളറായി ഉയർത്തി ഡാന്‍ പ്രൈസ് തൻറെ തീരുമാനങ്ങളും ആശയങ്ങളും വിഡ്ഢിത്തമല്ല എന്ന് തെളിയിച്ചിരിക്കുകയാണ്.
"ഞാന്‍ ഒരു വര്‍ക്ക്‌ഹോളിക് ആയിരുന്നു. പക്ഷേ, ആരോഗ്യവാനോ പ്രൊഡക്ടീവോ ആയിരുന്നില്ല. ഇപ്പോള്‍, ജോലിയും ജീവിതവും ബാലന്‍സ് ചെയ്ത് എന്റെ ജീവനക്കാര്‍ക്ക് ഒരു മികച്ച മാതൃകയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവരും അവധിക്ക് അര്‍ഹരാണ്. നിങ്ങളുടേത് എടുക്കുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് അവധിയെടുക്കാനുള്ള അവസരവും നല്‍കണം" ഡാൻ പ്രൈസ് പറയുന്നു. മറ്റ് കമ്പനികളോട് തന്റെ പാത പിന്തുടരാന്‍ ആവശ്യപ്പെടുന്ന ഡാന്‍ പ്രൈസ്, മാന്യമായ വേതനം നല്‍കി ജീവനക്കാരെ ബഹുമാനിക്കാനും പറയുന്നു. മാന്യമായ വേതനവും മര്യാദയും കാണിക്കുന്നില്ലെങ്കില്‍ ആരും ജോലി ചെയ്യാന്‍ ആഗ്രഹിക്കില്ല. ഡാൻ പ്രൈസ് ട്വീറ്റ് ചെയ്തു. ഡാന്‍ പ്രൈസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ക്ഷണനേരം കൊണ്ടാണ് വൈറലായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.