കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 21)

കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 21)

ദൈവത്തെ കബളിപ്പിക്കാനാകില്ല. മനുഷ്യൻ വിതയ്ക്കുന്നതുതന്നെ കൊയ്യും. ഗലാത്തിയാ 6:7

ഒരുനാൾ കെണിയിൽനിന്ന് രക്ഷപ്പെടവെ കാട്ടിലെ ഒരു കുറുക്കന് തന്റെ മുൻകാലുകൾ നഷ്ടമായി. വനാതിർത്തിയിൽ താമസിക്കുന്ന മടിയനായ ഒരാൾക്ക് ഞൊണ്ടിനടക്കുന്ന കുറുക്കനെക്കണ്ട് അത്ഭുതമായ്, "എങ്ങനെയാകാം കുറുക്കൻ ഇരപിടിക്കുന്നതും, അല്ലലില്ലാതെ ജീവിക്കുന്നതും!"

ഒരുനാൾ കാട്ടിലൂടെ അയാൾ നടക്കുമ്പോൾ വികലാംഗനായ കുറുക്കൻ വരുന്നതും, അടുത്ത് ഒരു കടുവാ താൻ പിടിച്ച ഇരയെ തിന്നുകൊണ്ടിരിക്കുന്നതും കണ്ട് എന്താകും സംഭവിക്കുന്നത് എന്നറിയാൻ ആകാംക്ഷയോടെ നിന്നു. കടുവ തീറ്റിനിർത്തി ബാക്കിയായത് കുറുക്കന് എന്നപോലെ അവശേഷിപ്പിച്ച് അവിടെനിന്നും മറഞ്ഞു.

അടുത്ത ദിവസവും അയാൾ അതേ കാഴ്ച കണ്ടു ചിന്തിച്ചു. ദൈവം എത്ര കാരുണ്യവാനാണ്. മുൻകാലുകൾ ഇല്ലാത്ത ഒരു ചെന്നായയെ ദൈവം ഇങ്ങനെ പരിപാലിക്കുന്നു എങ്കിൽ വിശ്വാസിയായ എന്നെ ദൈവം ഇതിലും മെച്ചമായി പരിപാലിക്കില്ലേ! ഞാനും കുറുക്കനെപ്പോലെ വെറുതെ ഇരുന്നാൽ ദൈവം കടുവയെ കുറുക്കനെ നോക്കാനായ് അയച്ചതുപ്പോലെ ആരേലും അയച്ചു തന്നെയും കാത്തുകൊള്ളും. എന്നതായി പിന്നീട് അയാളുടെ ചിന്ത

അടുത്ത ദിവസം മുതൽ അയാൾ വിശ്വാസത്തോടെ തനിക്കുള്ള ഭക്ഷണവുമായ് വരുന്ന ആളെ നോക്കി വിശന്ന് ഇരിപ്പായി. പക്ഷെ ഒന്നും സംഭവിച്ചില്ല. ദിവസങ്ങൾ കടന്ന് പോയി പട്ടിണികിടന്ന് അയാൾ അവശനായി. അവൻ ദൈവത്തെ പഴിക്കാൻ തുടങ്ങി. അബോധാവസ്ഥയിൽ ആകും എന്ന സ്ഥിതി വന്നപ്പോൾ അവൻ ഒരു സ്വരം കേട്ടു. "നിനക്ക് തെറ്റ് പറ്റിയിരിക്കുന്നു. നീ കുറുക്കനെ അനുകരിക്കാതെ കടുവയെ ആയിരുന്നു അനുകരിക്കേണ്ടിയിരുന്നത്."

നമ്മളും ജീവിതത്തിൽ പലപ്പോഴു ഇയാളെപ്പോലെയല്ലേ! നമ്മൾ ചെയ്യെണ്ട കാര്യങ്ങൾ ചെയ്യാതെ എല്ലാം ദൈവം നടത്തിത്തരും എന്ന് ചിന്തിച്ച് വെറുതെയിരിക്കുന്നു. നമ്മൾ കർമ്മനിരതരാണെങ്കിൽ ദൈവവും നമ്മുടെ ജീവിതത്തിൽ ഇടപെടും. നമ്മുക്ക് ചെയ്യാനുള്ളതിന്റെ മാക്സിമം ചെയ്ത് ബാക്കി ദൈവത്തിന്നു സമർപ്പിക്കുക എങ്കിൽ എല്ലാം നന്മയ്ക്കായ് ഭവിക്കും.

കൊടുക്കുവിൻ; എന്നാൽ നിങ്ങൾക്ക് കിട്ടും; അമർത്തി കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അതേ അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും. ലൂക്കാ 6:38


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.