പ്രിയ വർഗീസിന്റെ നിയമനം; ഗവർണറെ നിയമപരമായി നേരിടാൻ വി.സി

പ്രിയ വർഗീസിന്റെ നിയമനം; ഗവർണറെ നിയമപരമായി നേരിടാൻ വി.സി

കണ്ണൂർ: പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ. കണ്ണൂർ സർവകലാശാല നിയമത്തിലെ ചട്ടം 7(3) വായിച്ചാണ് വി.സി പ്രതികരിച്ചത്.

വ്യാഴാഴ്ച അവധി ആയതിനാൻ മറ്റന്നാൾ തീരുമാനമെടുക്കുമെന്നും കോടതിയെ സമീപിക്കുമെന്നും വി.സി മാധ്യമങ്ങളോട് പറഞ്ഞു. 

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാജേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച നടപടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തിരുന്നു വി.സി യ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ചാന്‍സിലറുടെ അധികാരം ഉപയോഗിച്ചായിരുന്നു ഗവർണർ നടപടി എടുത്തത്. എന്നാൽ ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നാണ് ഇപ്പോൾ കണ്ണൂർ സർവകലാശാല വൈസ് ചാന്‍സിലര്‍ വ്യക്തമാക്കിയത്. 

യുജിസി ചട്ടങ്ങൾ പൂർണമായും അവഗണിച്ച് പ്രിയക്ക് നിയമനം നൽകാനുള്ള നടപടി തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു. വിമർശനങ്ങൾ വ്യാപകമായി ഉയർന്നിരുന്നതിന് പിന്നാലെയായിരുന്നു ഗവർണറുടെ ഇടപെടൽ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.