ആന്റണി ഇലഞ്ഞിക്കൽ ഇന്ന് പുലർച്ചെ നിര്യാതനായി

ആന്റണി ഇലഞ്ഞിക്കൽ ഇന്ന് പുലർച്ചെ നിര്യാതനായി

ചിക്കാഗോ: സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗമായ ആന്റണി ഇലഞ്ഞിക്കൽ (71) ഇന്ന് പുലർച്ചെ നിര്യാതനായി.
ഭാര്യ ഏലിയാമ്മ ആന്റണി (ഗ്രേസ്) കുമ്പുക്കൽ കുടുംബാംഗം ആണ്.
മക്കൾ: അജിത് ആന്റണി, അനിത കുലെൻ.
മരുമക്കൾ: പ്രീതി, ബ്രെറ്റ്.

സഹോദരങ്ങൾ: ലിറ്റി കുഞ്ചെറിയ, ആനി കുരിപ്പി, കൊച്ചുത്രേസ്യ നെടുങ്ങോട്ടിൽ, മരിയ കുരിശുംമൂട്ടിൽ, ജോണി ഇലഞ്ഞിക്കൽ.

ഓഗസ്റ്റ് ഇരുപതിന്‌ ചിക്കാഗോ സെന്റ് തോമസ് സിറോ മലബാർ കത്തീഡ്രലിൽ ആണ് സംസ്കാരം നടക്കുന്നത്. ഓഗസ്റ്റ് 19ന് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അഡോൾഫ് ഫ്യൂണറൽ ഹോമിൽ ( Adolf Funeral Home 7000 S Madison, Willowbrook) വൈകുന്നേരം നാല് മുതൽ എട്ടു മണി വരെയാണ് പൊതുദർശനത്തിനുള്ള സമയം.

പിറ്റേന്ന് ഓഗസ്റ്റ് 20ന് രാവിലെ 10.30 മുതൽ 11.30 വരെ കത്തീഡ്രൽ പള്ളി പാരിഷ് ഹാളിലും അന്തിമോപചാരം അർപ്പിക്കാം. തുടർന്ന് 12.15 കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന വിശുദ്ധബലിയോടെ സംസ്കാരകർമ്മങ്ങൾ ആരംഭിച്ചു ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ ( Queen of Heaven Cemetery 1400 S Wolf Rd, Hillside) സംസ്കാരം നടത്തപ്പെടും.

ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ
കത്തീഡ്രൽ ഇടവകയുടെ അനുശോചനം വികാരി ഫാ. തോമസ് കടുകപ്പിള്ളിയും അസി. വികാരി ഫാ. ജോബി ജോസഫും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.