ഹരാരെ: സിംബാബ്വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആതിഥേയര്‍ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 30.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഓപ്പണ്‍ര്‍മാരായ ശിഖര്‍ ധവാന് 81 റണ്‍സും ശുഭ്മാന്‍ ഗില്‍ 82 റണ്‍സും നേടി.
ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒന്‍പതാം വിക്കറ്റില്‍ ബ്രാഡ് ഇവാന്‍സ്, റിച്ചാര്‍ഡ് എന്‍ഗര്‍വ എന്നിവര്‍ നടത്തിയ ചെറുത്തു നില്‍പ്പാണ് അവര്‍ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി ദീപക് ചഹര്‍, പ്രസിദ്ധ കൃഷ്ണ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു.
ആദ്യ നാല് ബാറ്റര്‍മാരും രണ്ടക്കം കടക്കാതെ മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ റഗിസ് ചകബ്വ ഒരറ്റത്ത് പൊരുതി നിന്നു. 35 റണ്‍സെടുത്ത നായകനാണ് ടോപ് സ്കോറര്‍. വാലറ്റത്ത് തിളങ്ങിയ ബ്രാഡ് ഇവാന് 33 റണ്‍സുമായി പുറത്താകാതെ നിന്നു. റിച്ചാര്‍ഡ് എന്‍ഗര്‍വ 34 റണ്‍സും നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26