ജമ്മു കശ്മീരില്‍ തദ്ദേശീയരല്ലാത്തവര്‍ക്കും വോട്ടവകാശം; എതിര്‍പ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ജമ്മു കശ്മീരില്‍ തദ്ദേശീയരല്ലാത്തവര്‍ക്കും വോട്ടവകാശം; എതിര്‍പ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തദ്ദേശീയരല്ലാത്തവര്‍ക്ക് വോട്ടു ചെയ്യാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. വോട്ടര്‍ പട്ടിക പുതുക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏകദേശം 25 ലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍ ഉണ്ടാകും.

കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തെ എതിര്‍ത്ത് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും, മെഹബൂബ മുഫ്തിയും രംഗത്തെത്തി. തദ്ദേശീയവരല്ലാത്തവരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നത് തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു.

പുതിയ നിര്‍ദേശ പ്രകാരം തിരഞ്ഞെടുപ്പിന് മുന്നോടിയായി 20 ലക്ഷത്തിലധികം പുതിയ വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയിലേയ്ക്ക് ചേര്‍ക്കപ്പെടുമെന്ന് ജമ്മു കശ്മീര്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഹിര്‍ദേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ നിലവിലുള്ള 76 ലക്ഷം വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്നിലൊരു ഭാഗം ആളുകള്‍ വര്‍ധിക്കും.

ജമ്മു കശ്മീരില്‍ ബിജെപിക്ക് ലഭിക്കുന്ന പിന്തുണ സംബന്ധിച്ചുള്ള അരക്ഷിതാവസ്ഥയാണ് ഇത്തരത്തിലുള്ള തീരുമാനമെടുക്കാന്‍ നയിച്ചതെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.