ഗുവഹാത്തി: ഈ സീസണിലെ ആദ്യ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. 131 മത് ഡ്യൂറന്റ് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഐ ലീഗ് ക്ലബ്ബായ സുദേവ എഫ്സിയെ നേരിട്ടു കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണ് ആരംഭിക്കുന്നത്.
ഡല്‍ഹി ആസ്ഥാനമായുള്ള ഐ ലീഗ് ക്ലബ്ബാണ് സുദേവ എഫ്സി. 2021-22 സീസണ് ഐ ലീഗില്‍ പതിനൊന്നാം സ്ഥാനത്തായിരുന്നു അവര്‍ ഫിനിഷ് ചെയ്തത്. ഇന്ത്യന്‍ ടീമിന്റെ മുന്‍ പ്രതിരോധ താരമായിരുന്ന മെഹറാജുദീന് വാഡുവാണ് അവരുടെ പരിശീലകന്.
റിസര്‍വ് നിരയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറന്‍ഡ് കപ്പിനിറങ്ങുന്നത്. സീനിയര്‍ ടീം യുഎഇയില്‍ പ്രീ സീസണ് പര്യടനം നടത്തുന്നതിനാലാണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ റിസര്‍വ്വ് സംഘത്തെ സീസണിലെ ആദ്യ ടൂര്‍ണമെന്റിന് അയച്ചത്. 21 പേരടങ്ങിയ റിസര്‍വ് ടീം സ്ക്വാഡാണ് ടൂര്‍ണമെന്റില്‍ കേരളത്തിന്റേത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26