'മനുഷ്യത്വത്തെ ജീവനോടെ നിലനിര്‍ത്തുക'; ഇന്ന് ലോക റെഡ് ക്രോസ് ദിനം

'മനുഷ്യത്വത്തെ ജീവനോടെ നിലനിര്‍ത്തുക'; ഇന്ന് ലോക റെഡ് ക്രോസ് ദിനം

ത്യാഗസന്നദ്ധതയുടെയും നിസ്വാര്‍ഥ സേവനത്തിന്റെയും മഹത്തായ ശക്തി ഓര്‍മപ്പെടുത്തി മെയ് എട്ടിന് അന്താരാഷ്ട്ര റെഡ് ക്രോസ് ദിനം ആചരിക്കുകയാണ്. റെഡ് ക്രോസിന്റെ സ്ഥാപകനായ ജീന്‍ ഹെന്റി ഡുനാന്റെ ജന്മദിനമാണ് ലോക റെഡ് ക്രോസ് ദിനമായി ആഘോഷിക്കുന്നത്. 1828 മെയ് എട്ടിന് സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവ നഗരത്തിലാണ് ജീന്‍ ഹെന്റി ഡുനന്റ് ജനിച്ചത്.

1901 ല്‍ ലോകത്തിലെ ആദ്യത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം അദേഹത്തിനായിരുന്നു. 1863 ല്‍ ഇന്റര്‍നാഷണല്‍ കമ്മറ്റി ഓഫ് റെഡ് ക്രോസ് സ്ഥാപിച്ചത് ജീന്‍ ഡുനന്റാണ്. പിന്നീട് 1920 ല്‍ ഇന്ത്യയില്‍ സമാനമായ ഒരു സംഘടന രൂപീകരിച്ചു. അതിന് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി എന്ന് പേരിട്ടു. 'മനുഷ്യത്വത്തെ ജീവനോടെ നിലനിര്‍ത്തുക' എന്നതാണ് ഈ വര്‍ഷത്തെ ലോക റെഡ് ക്രോസ് ദിന പ്രമേയം.

ലോക റെഡ് ക്രോസ് ദിനത്തിന്റെ ചരിത്രം:

1859 ല്‍ സോള്‍ഫെറിനോയില്‍ (ഇറ്റലി) ഒരു യുദ്ധം നടന്നു. അതില്‍ നാല്‍പതിനായിരത്തിലധികം സൈനികര്‍ മരിക്കുകയും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുറിവേറ്റ സൈനികരുടെ അവസ്ഥ കണ്ട് ഹെന്റി ഡുനന്റ് വളരെ ദുഖിതനായിരുന്നു. തുടര്‍ന്ന് ഹെന്റി ഡുനന്റ് ഗ്രാമത്തിലെ ചില ആളുകളുമായി ചേര്‍ന്ന് ആ സൈനികരെ സഹായിച്ചു. അതിനുശേഷം 1863 ല്‍ അദേഹം ഒരു കമ്മിറ്റി രൂപീകരിച്ചു. അത് റെഡ് ക്രോസിന്റെ ഇന്റര്‍നാഷണല്‍ കമ്മിറ്റി എന്ന് നാമകരണം ചെയ്യപ്പെട്ടു. ലോക റെഡ് ക്രോസ് ദിനം ആദ്യമായി ആചരിച്ചത് 1948 ലാണ്. എന്നിരുന്നാലും 1984 മുതല്‍ ഈ ദിനം ഔദ്യോഗികമായി ആഘോഷിക്കപ്പെടുന്നു.

ലോക റെഡ് ക്രോസ് ദിനത്തിന്റെ ഉദ്ദേശ്യം:

ലോക റെഡ് ക്രോസ് ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം യുദ്ധത്തില്‍ പരിക്കേറ്റ സൈനികരെയും സാധാരണക്കാരെയും സഹായിക്കുക എന്നതാണ്. കൊറോണ പകര്‍ച്ച വ്യാധിയായാലും റഷ്യയും ഉക്രെയിനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധമായാലും റെഡ് ക്രോസ് എല്ലായ്പ്പോഴും മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സംഘടനയുമായി ബന്ധപ്പെട്ട ആളുകള്‍ കൊറോണ പകര്‍ച്ചവ്യാധിയുടെ സമയത്ത് ആളുകള്‍ക്ക് സൗജന്യ മാസ്‌കുകളും കയ്യുറകളും സാനിറ്റൈസറുകളും വിതരണം ചെയ്തിട്ടുണ്ട്.

എന്താണ് റെഡ് ക്രോസ്

പകര്‍ച്ച വ്യാധികള്‍, പ്രകൃതി ദുരന്തങ്ങള്‍, യുദ്ധങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ എന്നിവയില്‍ വിവേചനമില്ലാതെ ആളുകളെ സഹായിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് റെഡ് ക്രോസ്. ഏറ്റവും മോശം സാഹചര്യങ്ങളിലും മനുഷ്യരാശിയെ സേവിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ രൂപീകരണത്തിന്റെ ലക്ഷ്യം. റഷ്യയും ഉക്രെയിനും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ പരിക്കേറ്റവരെയും സൈനികരെയും റെഡ് ക്രോസ് സംഘടന സഹായിച്ചു വരുന്നു.

തത്വങ്ങള്‍

മാനവികത, നിഷ്പക്ഷത, സ്വാതന്ത്ര്യം, സന്നദ്ധ സേവനം, ഐക്യം, സാര്‍വത്രികത എന്നീ ഏഴ് തത്വങ്ങളില്‍ അധിഷ്ഠിതമായാണ് റെഡ് ക്രോസ് പ്രവര്‍ത്തിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.