ചീത്ത കൊളസ്ട്രോൾ അകറ്റാൻ പപ്പായ

ചീത്ത കൊളസ്ട്രോൾ അകറ്റാൻ പപ്പായ

ഫ്രൂട്ട് ഓഫ് എയ്ഞ്ചൽസ് എന്ന് ക്രിസ്റ്റഫർ കൊളംബസ് വിശേഷിപിച്ച പപ്പായ നിസാരക്കാരനല്ല. നാട്ടിൽ സുലഭമായി കാണപ്പെടുന്ന പപ്പായ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ്.

ഒലിക് ആസിഡ് പോലെയുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് പപ്പായ. ഈ ഫാറ്റി ആസിഡുകൾ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കുന്നതിലൂടെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

പപ്പായയിൽ പോളിഫിനോൾ, ഫ്ലേവനോയ്ഡുകൾ, ആൽക്കലോയിഡുകൾ, ടാന്നിൻസ്, സാപ്പോണിൻസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ശക്തമായ ആന്റി ഓക്‌സിഡന്റുകളാണ്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന പപ്പായ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച പഴമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നത്.

പപ്പായയിൽ ശക്തമായ ആന്റിഓക്‌സിഡന്റായ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. അവ നമ്മുടെ ശരീരത്തെ വിവിധ തരത്തിലുള്ള ക്യാൻസറുകളിൽ നിന്ന് തടയുന്നു. ക്യാൻസർ കോശങ്ങളുടെ രൂപീകരണത്തെയും വികാസത്തെയും തടയുന്ന ഐസോത്തിയോസയനേറ്റും പപ്പായ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.

പപ്പായ കിഡ്‌നി കേടുവരാതെ സംരക്ഷിക്കുകയും കിഡ്‌നിയുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുകയും ചെയ്യുന്നു. രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും അവ സഹായിക്കുന്നു. ഇത് നമ്മുടെ ഹൃദയത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

പപ്പായ വിത്തിൽ വിറ്റാമിൻ സിയും ആൽക്കലോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.  പപ്പായ ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുകയും അതുവഴി നേർത്ത വരകളും ചുളിവുകളും ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.