ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകവെ നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ചേരുന്നു. ഓണ്‍ലൈനായിട്ടാകും യോഗം ചേരുക. ചികിത്സയ്ക്കായി വിദേശത്ത് പോയ സോണിയാ ഗാന്ധിയുടെ അഭാവമാണ് ഓണ്‍ലൈന്‍ യോഗം ചേരാന്‍ കാരണമായത്.
അടുത്ത മാസം 20 നകം കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലടക്കം അന്തിമ തീരുമാനം വേണമെന്നാണ് പാര്‍ട്ടി തീരുമാനം. സോണിയാ ഗാന്ധിയുടെ ആരോഗ്യ നില മോശമായി തുടരുന്ന സാഹചര്യത്തില്‍ ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരാനാണ് നീക്കം. ഗുലാം നബി ആസാദ് പാര്‍ട്ടിവിട്ടത് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ചയാകും.
അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനോട് സോണിയ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഗെഹ്‌ലോട്ട് അത് തള്ളിക്കളഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഒന്നുമറിയില്ലെന്നായിരുന്നു ഗെഹ്‌ലോട്ടിന്റെ പ്രതികരണം. മല്ലികാര്‍ജുന ഖാര്‍ഗേ, മുകുള്‍ വാസ്‌നിക്, സുശീല്‍ കുമാര്‍ ഷിന്‍ഡേ, കമല്‍നാഥ് എന്നിവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.