നെഹ്‌റു ട്രോഫി കാണാന്‍ അമിത് ഷായെത്തും; സൂചന നല്‍കി കേന്ദ്രമന്ത്രി വി. മുരളീധരന്‍

നെഹ്‌റു ട്രോഫി കാണാന്‍ അമിത് ഷായെത്തും; സൂചന നല്‍കി കേന്ദ്രമന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ കേന്ദ്രമന്ത്രി അമിത് ഷാ എത്തുമെന്ന സൂചന നല്‍കി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റേതായ എല്ലാ നിയമങ്ങളും പാലിച്ച് അമിത് ഷാ പരിപാടിയില്‍ പങ്കെടുക്കും.

ലാവ്‌ലിന്‍ കേസിന്റെ കാര്യത്തില്‍ ഒരു വിട്ടുവിഴ്ചയും ഉണ്ടാകില്ലെന്നും വി. മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണമുണ്ടായാല്‍ പ്രതികളെ സിപിഎം പ്രഖ്യാപിക്കുകയാണ്. നിരന്തരമായ ആക്രമണങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് കാണിക്കുന്നത്. പൊലീസിന് നിക്ഷപക്ഷമായ അന്വേഷണം നടത്താനുള്ള അവസരം സര്‍ക്കാര്‍ നല്‍കുന്നില്ലെന്നാണ് വാസ്തവമെന്നും വി. മുരളീധരന്‍ കുറ്റപ്പെടുത്തി.

അതേസമയം, അമിത് ഷായെ വിളിച്ചു വരുത്തി ലാവ്‌ലിന്‍ കേസില്‍ ഡീല്‍ ഉണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ഇരുവരും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. പരസ്പര സഹായസംഘമായിട്ടാണ് ബിജെപിയും സിപിഎമ്മും പ്രവര്‍ത്തിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.