എം.വി ഗോവിന്ദന്‍ പുതിയ സിപിഎം സംസ്ഥാന സെക്രട്ടറി; എം.ബി രാജേഷ് മന്ത്രിയായേക്കും, മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും

എം.വി ഗോവിന്ദന്‍ പുതിയ സിപിഎം സംസ്ഥാന സെക്രട്ടറി; എം.ബി രാജേഷ് മന്ത്രിയായേക്കും, മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും

തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദനെ തിരഞ്ഞെടുത്തു. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞതോടെയാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

നിലവില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് എം.വി ഗോവിന്ദന്‍. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായതോടെ മന്ത്രിസഭയില്‍ അഴിച്ചുപണി വേണ്ടിവരും. എം.വി ഗോവിന്ദന്റെ വകുപ്പ് അധിക ചുമതലയായി വിദ്യാഭ്യാസ-തൊഴില്‍ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടിക്ക് നല്‍കുമെന്നും അഭ്യൂഹമുണ്ട്. ചികിത്സയ്ക്കായി നാളെ ഉച്ചയ്ക്ക് ചെന്നൈയിലേക്ക് പോകാനിരിക്കുകയാണ് കോടിയേരി.

സ്പീക്കര്‍ എം.ബി രാജേഷിനെ സ്പീക്കര്‍ സ്ഥാനത്തു നിന്നും നീക്കി മന്ത്രിയാക്കാന്‍ നീക്കമുണ്ട്. മന്ത്രിസഭയുടെ പ്രകടനം പോരെന്ന വിലയിരുത്തലുകളാണ് വലിയ അഴിച്ചുപണിയിലേക്ക് പാര്‍ട്ടി നീങ്ങുന്നത്. രാജേഷ് മന്ത്രിയായാല്‍ വീണാ ജോര്‍ജിനെ സ്പീക്കറാക്കിയേക്കും. മറ്റു ചില മന്ത്രിമാരെയും മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രകടനത്തിലും പാര്‍ട്ടിക്ക് തൃപ്തിയില്ല. ശിവന്‍കുട്ടിയെ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് മാറ്റുമെന്നാണ് വിവരം. എന്നാല്‍ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റില്ല. നേമത്ത് ബിജെപി ശക്തമായതു കൊണ്ടാണ് ശിവന്‍കുട്ടിയെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റാത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.