കാനോ (നൈജീരിയ): വടക്കുപടിഞ്ഞാറന്‍ നൈജീരിയന്‍ നഗരമായ കാനോയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു. നിരവധി ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ പെട്ടുകിടക്കുന്നതായാണ് വിവരം. രക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് കാനോ സ്റ്റേറ്റ് ഫയര്‍ സര്‍വീസ് ഓഫീസ് അറിയിച്ചു.
ഇതുവരെ എട്ട് പേരെ രക്ഷപ്പെടുത്തിയതായി നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെ ലോക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ നൂറ അബ്ദുല്ലാഹി പറഞ്ഞു. നിര്‍മാണത്തിലായിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കെട്ടിടം തകര്‍ന്നു വീണ സമയം കടകളിലും മറ്റുമായി ധാരാളം ആളുകള്‍ താഴത്തെ നിലയില്‍ ഉണ്ടായിരുന്നതായി ദൃസാക്ഷികള്‍ പറഞ്ഞു. എത്ര ആളുകള്‍ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ കണക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v