ദേശീയപതാക ആലേഖനം ചെയ്ത നാവിക സേനയുടെ പുതിയ പതാക; പ്രത്യേകതകള്‍ ഇങ്ങനെ

ദേശീയപതാക ആലേഖനം ചെയ്ത നാവിക സേനയുടെ പുതിയ പതാക; പ്രത്യേകതകള്‍ ഇങ്ങനെ

കൊച്ചി: നാവികസേനയ്ക്ക് ഇന്ന് മുതല്‍ പുതിയ പതാക. നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാച്ഛാദനം ചെയ്തു. കൊളോണിയല്‍ മുദ്രകള്‍ പൂര്‍ണമായും നീക്കിയ പതാകയാണ് ഇന്ന് പുറത്തിറക്കിയത്. സ്വതന്ത്ര ഇന്ത്യയുടെ നാവികസേനയ്ക്ക് ഇത് നാലാമത്തെ തവണയാണ് പതാക മാറുന്നത്.

പുതിയ പതാകയുടെ വലതുവശത്ത് മുകളിലായി ദേശീയപതാകയും ഇടതുവശത്ത് നീല അഷ്ടഭുജാകൃതിയിലുള്ള ചിഹ്നത്തിനുള്ളില്‍ നങ്കൂരവും അതിന് മുകളിലായി ദേശീയ ചിഹ്നവും ഇരിക്കുന്ന രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നാവികസേനയുടെ ഷീല്‍ഡും അവരുടെ ആപ്തവാക്യവും ആലേഖനം ചെയ്തിട്ടുണ്ട്.

ദേവനാഗരി ലിപിയിലുള്ള 'ശം നോ വരുണ' എന്നതാണ് നാവികസേനയുടെ ആപ്തവാക്യം. ദേശീയ മുദ്രാവാക്യമായ 'സത്യമേവ ജയതേ' എന്ന ആപ്തവാക്യവും പതാകയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എട്ടു ദിക്കുകളിലേക്കും എത്താനുള്ള നാവികസേനയുടെ ശേഷിയും അവരുടെ പ്രവര്‍ത്തന മികവിനേയുമാണ് മുദ്രണത്തിലെ എട്ട് ദിശകള്‍ അടയാളപ്പെടുത്തുന്നത്. ഭാഗ്യം, നിത്യത, നവീകരണം, എല്ലാ ദിശകളില്‍ നിന്നും പോസിറ്റീവ് ഊര്‍ജ്ജം എന്നിവയാണ് എട്ട് ദിക്കുകളും പ്രതിനിധാനം ചെയ്യുന്നത്.

നാവിക സേനയ്ക്ക് ഇന്ന് മുതല്‍ പുതിയ പതാകയാണ്. ഈ പതാക ഇനി ആകാശത്തില്‍ പാറിപ്പറക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

വര്‍ഷങ്ങളായി വെളുത്ത പതാകയില്‍ ചുവന്ന കുരിശും ഒരു വശത്തായുള്ള ദേശീയ പതാകയും മധ്യത്തില്‍ അശോക സ്തംഭവും ഉള്‍ക്കൊള്ളുന്നതായിരുന്നു നാവിക സേനയുടെ പതാക. പുതിയ പതാകയെ കുറിച്ചുള്ള ഒരു സൂചന പോലും അവസാന നിമിഷം വരെ പുറത്ത് വന്നിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.