ആരെയും ചിരിച്ചു മയക്കാം... ആത്മവിശ്വാസം നേടാം; സ്മൈല്‍ ഡിസൈനിങിലൂടെ

ആരെയും ചിരിച്ചു മയക്കാം... ആത്മവിശ്വാസം നേടാം; സ്മൈല്‍ ഡിസൈനിങിലൂടെ

പല്ലുമായി ബന്ധപ്പെട്ട ഒട്ടനവധി ചികിത്സകള്‍ ചേര്‍ന്ന ഒരു ചികിത്സാ രീതിയാണ് സ്മൈല്‍ ഡിസൈനിങ്. എന്താണ് സ്മൈല്‍ ഡിസൈനിങ്?.. ഏറ്റുമാനൂര്‍ തീര്‍ത്ഥാസ് ടൂത് അഫയര്‍ ഡെന്റല്‍ ഹോസ്പിറ്റലിലെ ചീഫ് ഡെന്റല്‍ സര്‍ജന്‍ ഡോ. തീര്‍ത്ഥ ഹേമന്ദ് എഴുതുന്ന ലേഖന പരമ്പര ആരംഭിക്കുന്നു... 'ആരെയും ചിരിച്ചു മയക്കാം... ആത്മവിശ്വാസം നേടാം'.

നം നിറഞ്ഞൊരു ചിരി... അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ചിരിക്കുന്ന ആളുടെ ആത്മവിശ്വാസത്തിനപ്പുറം ആരോഗ്യമുള്ള പല്ലുകള്‍ നമ്മുടെ ശരീരം പൂര്‍ണ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. സ്മൈല്‍ ഡിസൈനിഗ് എന്ന പദം മലയാളികള്‍ക്ക് അത്ര പരിചിതമല്ല. എന്നാല്‍ പലപ്പോഴും നമ്മള്‍ സ്മൈല്‍ ഡിസൈനിംഗിന്റെ ഭാഗമായ പല ചികിത്സകളും ചെയ്യുന്നുണ്ട് താനും.

കവിളുകളും ചുണ്ടുകളും തൂങ്ങി നില്‍ക്കാതെ, ആകൃതി നിലനിര്‍ത്തി മുഖഭംഗി കാത്തു സൂക്ഷിക്കുന്നതില്‍ പല്ലുകള്‍ വഹിക്കുന്ന പങ്ക് പ്രധാനമാണ്. പല്ലും ചുണ്ടും മോണയും അതിന്റെ കൃത്യമായ അളവില്‍ ചേര്‍ന്ന് നില്‍ക്കുമ്പോളാണ് ഒരു ചിരി ഭംഗിയുള്ളതാവുന്നത്. ചിരിക്കുമ്പോള്‍ മോണ കൂടുതലായി കാണുന്നത്, പല്ല് കൂടുതലായി കാണുന്നത്, പല്ല് കാണാതിരിക്കുന്നത് ഇതെല്ലാം നമ്മുടെ ചിരിയുടെ ഭംഗി കുറയ്ക്കാം.ഒപ്പം നിങ്ങളുടെ ആത്മവിശ്വാസവും.

ഈ പോരായ്മാകളും അപൂര്‍ണതകളും പരിഹരിച്ച് സ്മൈല്‍ ഡിസൈനിഗിലൂടെ നൈസര്‍ഗികമായ പുഞ്ചിരി സ്വന്തമാക്കാന്‍ കഴിയുന്നു. അപ്പോള്‍ പുഞ്ചിരിക്കുള്ള ചികിത്സയാണോ സ്മൈല്‍ ഡിസൈനിഗ് എന്ന് സംശയം വരാം.എന്നാല്‍ അത് മാത്രമല്ല.

പല്ലിന്റെ നിറവ്യത്യാസം

ക്ഷയിച്ച അല്ലെങ്കില്‍ പൊട്ടിയ പല്ലുകള്‍

രൂപ വ്യത്യാസമുള്ള പല്ലുകള്‍

ക്രമരഹിതമായ പല്ലുകള്‍

ചിരിക്കുമ്പോള്‍ മോണ കൂടുതല്‍ കാണുന്നത്,പല്ലുകള്‍ കൂടുതല്‍ കാണുന്നത്, പല്ലുകള്‍ ഒട്ടും കാണാത്തത്

നഷ്ടപ്പെട്ട അല്ലെങ്കില്‍ വിടവുള്ള പല്ലുകള്‍

പഴയ ഫില്ലിംഗുകളും പല്ലിന്റെ ക്യാപ്പുകളും പുനസ്ഥാപിക്കണമെങ്കില്‍

ചുണ്ടുകള്‍ക്കും കവിളുകള്‍ക്കും രൂപമാറ്റം വരുത്തണമെങ്കില്‍

നിങ്ങളുടെ പുഞ്ചിരി ഒന്നുകൂടി മെച്ചപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍

ഇങ്ങനെ പല്ലുമായി ബന്ധപ്പെട്ട പല ചികിത്സകള്‍ സ്മൈല്‍ ഡിസൈനിംഗിലുണ്ട്. വെനീറുകള്‍, ദന്ത ഇംപ്ലാന്റുകള്‍, നിര തെറ്റിയ പല്ലുകളുടെ ക്രമീകരണ ചികിത്സകള്‍, പല്ലുകള്‍ വെളുപ്പിക്കുന്ന ചികിത്സകള്‍ അഥവാ ടൂത്ത് ബ്ലീച്ചിങ്, വിവിധ തരം ക്രൗണുകള്‍, സ്ഥിരമായി ഉറപ്പിക്കുന്നതും നിങ്ങള്‍ക്ക് തന്നെ എടുത്തു മാറ്റുകയും തിരിച്ച് വെക്കാന്‍ പറ്റുന്നതുമായ കൃത്രിമ പല്ല് സെറ്റുകള്‍, വിവിധ തരം മോണ ചികിത്സകള്‍,പല്ലുകളുടെ ആകൃതിയും വലുപ്പവും ക്രമീകരിക്കല്‍, മുഖത്തിന്റെയും ചുണ്ടുകളുടെയും രൂപത്തില്‍ മാറ്റം വരുത്താനുള്ള ശസ്ത്രക്രിയകള്‍ തുടങ്ങി എല്ലാ ദന്ത വിഭാഗങ്ങളുടെയും ഒരു സംയോജനമാണ് സ്മൈല്‍ ഡിസൈനിഗ് എന്ന പ്രക്രിയ.

സ്മൈല്‍ ഡിസൈനിഗിലൂടെ നിങ്ങളുടെ മുഖത്തിന് ഏറ്റവും അനുയോജ്യമായ രീതില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. കൃത്രിമ പല്ലുകള്‍, ക്യാപ്പുകള്‍, പല്ലുകളുടെ നിറം മാറ്റിയെടുക്കാനുള്ള ചികിത്സകള്‍, നിര തെറ്റിയ പല്ലുകളെ മാറ്റിയെടുക്കല്‍ തുടങ്ങി പലതരം ചികിത്സകള്‍ സ്‌മൈല്‍ ഡിസൈനിങിന്റെ ഭാഗമാണ്. ദന്ത ചികിത്സാ രംഗത്തെ നൂതന സാങ്കേതിക വിദ്യകളും കോസ്‌മെറ്റിക് ദന്ത ചികിത്സയിലുള്ള പരിശീലനങ്ങളും ഇന്ന് സ്മൈല്‍ ഡിസൈനിഗ് എന്ന പ്രക്രിയയെ വലിയൊരു ചികിത്സാരീതിയായി വളര്‍ത്തി എന്ന് പറയാം.

ഏറ്റവും പുതിയ ഉപകരണങ്ങളും, ചികിത്സാരീതികളും ആണ് സ്മൈല്‍ ഡിസൈന്റെ ഏറ്റവും വലിയ പ്രത്യേകത. വേദനയധികമില്ലാത്ത ചികിത്സാരീതികള്‍ ഇപ്പോള്‍ സാധ്യമാണ്. സ്മൈല്‍ ഡിസൈനിങിന്റെ തന്നെ ഭാഗമായ മോണ ചികിത്സകളില്‍ ലേസര്‍ രീതികള്‍ അവലംബിക്കുന്നത് കൊണ്ട് തന്നെ രക്തം പൊടിയാതെ പെട്ടെന്ന് തന്നെ മുറിവുണങ്ങുന്നു എന്നത് ഏറെ പ്രയോജനകരമാണ്.

നിങ്ങളുടെ മുഖത്തിന് ഏറ്റവും യോജിച്ച ചിരി നിങ്ങള്‍ക്ക് തെരെഞ്ഞെടുക്കാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചികിത്സയുടെ അന്തിമ ഫലത്തെ കുറിച്ച് സംശയങ്ങളും ആകുലതകളും തീര്‍ച്ചയായും ഉണ്ടാകും. ഈ പല്ലുകള്‍ എനിക്ക് ചേരുമോ, ഈ പല്ലു വന്നാല്‍ എന്റെ മുഖത്തിന്റെ ഷേപ്പ് മാറുമോ ഇങ്ങനെ സംശയങ്ങള്‍ ഏറെ ആയിരിക്കും. ഡിജിറ്റല്‍ സ്മൈല്‍ ഡിസൈനിങ് എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ അതിനും പരിഹാരമുണ്ട്.

ഡിജിറ്റലായി ഒരു പുഞ്ചിരി രൂപകല്‍പന ചെയ്യുന്നതിനും പരിഷ്‌കരിക്കുന്നതിനുമുള്ള സംവിധാനമാണത്. ചികിത്സ ആരംഭിക്കുന്നതിനു മുമ്പ് തന്നെ നിങ്ങളുടെ പുതിയ പുഞ്ചിരിയുടെ ഒരു മാതൃകാ രൂപം ദൃശ്യങ്ങളായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. നമ്മുടെ മുഖത്തിനിണങ്ങുന്ന സുന്ദരമായ പുഞ്ചിരി സ്മൈല്‍ ഡിസൈനിങിലൂടെ ഇനി നമുക്ക് തീരുമാനിക്കാം. പക്ഷേ, സ്മൈല്‍ ഡിസൈനിങ് എക്‌സ്‌പെര്‍ട്ടുകളെ സമീപിക്കണമെന്നു മാത്രം.

(തുടരും)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.