രാഹുലിനായി സമ്മര്‍ദ്ദം തുടരുന്നു; മത്സരിച്ചില്ലെങ്കില്‍ നേതൃത്വത്തില്‍ നിന്ന് മാറി നില്‍ക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍

രാഹുലിനായി സമ്മര്‍ദ്ദം തുടരുന്നു; മത്സരിച്ചില്ലെങ്കില്‍ നേതൃത്വത്തില്‍ നിന്ന് മാറി നില്‍ക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ നേതൃത്വത്തില്‍ നിന്ന് മാറി നില്‍ക്കുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ഭീഷണി. കമല്‍നാഥ് അടക്കമുള്ള നേതാക്കളാണ് ഇത്തരത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.

നെഹ്‌റു കുടുംബാംഗങ്ങള്‍ നേതൃത്വത്തില്‍ ഇല്ലെങ്കില്‍ അണികള്‍ നിരാശരാകുമെന്ന് ഈ നേതാക്കള്‍ അറിയിക്കുകയുണ്ടായി. അതോടൊപ്പം അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി സ്വന്തം നിലപാട് പുനപരിശോധിക്കണമെന്നും കമല്‍നാഥ് അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ സോണിയാ ഗാന്ധി തുടരുകയാണ് വേണ്ടതെന്നും മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിക്കുന്നു.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സമവായ നിര്‍ദേശങ്ങളുമായി ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. തരൂരിനെ ലോക്‌സഭയിലെ പാര്‍ട്ടിയുടെ കക്ഷി നേതാവാക്കി സമവാക്യം ഉണ്ടാക്കാനാണ് ഈ വിഭാഗം നീക്കം നടത്തി വരുന്നത്.

പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭയുടെ കക്ഷി നേതാവിനെയും മാറ്റണമെന്ന നിര്‍ദേശമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. അദിര്‍ രഞ്ജന്‍ ചൗധരിയാണ് നിലവില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.