സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലാകാറുള്ളത് മൃഗങ്ങളുടെ രസകരമായ വീഡിയോകളാണ്. ഇപ്പോഴിതാ മൃഗശാലയില്‍ നിന്നും പുറത്ത് ചാടിയ ഒരു ചിമ്പാന്‍സിയുടെ വീഡിയോ ആണ് അത്തരത്തില്‍ വൈറലായിരിക്കുന്നത്. ഉക്രെയ്‌നില്‍ കാര്‍കീവ് മൃഗശാലയില്‍ നിന്നാണ് ചിമ്പാന്‍സി ചാടിയത്.
ഒടുവില്‍ ഭക്ഷണവും ജാക്കറ്റുമൊക്കെ നല്‍കിയാണ് ചിച്ചി എന്ന ചിമ്പാന്‍സിയെ തിരിച്ച് മൃഗശാലയില്‍ എത്തിച്ചത്. ഇതിന്റെ വീഡിയോയാണ് സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. റോഡിലൂടെ കറങ്ങി നടക്കുന്ന ചിമ്പാന്‍സിയെ വീഡിയോയുടെ തുടക്കത്തില്‍ കാണാം.
ശേഷം ജീവനക്കാര്‍ അതിന് ഭക്ഷണം നല്‍കുന്നതും ജാക്കറ്റ് കൊടുക്കുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമാണ്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃഗശാലാ ജീവനക്കാര്‍ ചിച്ചിയെ അനുനയിപ്പിച്ച് കൂട്ടില്‍ തിരികെ എത്തിച്ചത്.
അവസാനം മധുര പലഹാരങ്ങളും മറ്റും നല്‍കി സൈക്കിളില്‍ കയറ്റിയാണ് ചിമ്പാന്‍സിയെ മൃഗശാലയില്‍ എത്തിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v