തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രണ്ടാം ദിന പര്യടനം ആരംഭിച്ചു. ഇന്ന് രാവിലെ നേമത്ത് നിന്നും ഏഴോടെയാണ് പദയാത്ര ആരംഭിച്ചക്. വിഴിഞ്ഞം സമര പ്രതിനിധികളുമായി രാഹുല്‍ഗാന്ധി ഇന്ന് ഉച്ചയ്ക്ക് കൂടിക്കാഴ്ച്ച നടത്തും. തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകരെക്കൂടാതെ പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തകരും യാത്രയില്‍ രാഹുലിനൊപ്പം പങ്കെടുക്കും.
ജവഹര്‍ ബാല്‍ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാന വിതരണവും കുട്ടികളുമായുള്ള ആശയ വിനിമയവും നടത്തും. രാഹുല്‍ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.
പത്തോടെ പട്ടത്താണ് രാവിലെയുളള പദയാത്ര അവസാനിക്കുക. സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധിയുടെ ഉച്ചഭക്ഷണം. കണ്ണമൂലയില്‍ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. വൈകിട്ട് നാലോടെ പദയാത്ര പട്ടം ജംഗ്ഷനില്‍ നിന്ന് വീണ്ടും തുടങ്ങും. വൈകീട്ട് ഏഴിന് കഴക്കൂട്ടത്തെ സമാപന പൊതുയോഗത്തില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.