അപ്പൂപ്പൻതാടി പറഞ്ഞ കഥ ( ഭാഗം-4)

അപ്പൂപ്പൻതാടി പറഞ്ഞ കഥ ( ഭാഗം-4)

അപ്പൂപ്പൻതാടി പറന്നു പോയാലോ..?
മേലേക്കാട്ടേ മുറ്റത്ത് വീണ്ടും ഒറ്റപ്പെട്ടാലോ..?
`നോക്കി നിൽക്കാതെ, കുപ്പീലോട്ട് ഇടാൻ
ലേശം കരുണ കാട്ടെടീ കുഞ്ഞീ...!'
`എന്റെ ശമ്പളം കൂട്ടുന്നകാര്യം ..... '
`പുര കത്തുമ്പം തന്നേ ശമ്പളം കൂട്ടണോ...?'
`അപ്പൂപ്പൻതാടി എന്തിനാ കൊച്ചമ്മേ..'?
`പൂവണിയാതെപോയ.., ഈ മോഹുവിന്റെ
പ്രണയ ദുരന്തത്തിന്റെ കഥയാണത്...'!!
`അമ്മക്ക്.., പ്രണയം തീക്കനലായിരുന്നു..'!
മോഹുവിന്റെ ദിനചര്യകളുടെ പട്ടികയിൽ,
അനുരാഗത്തിന് സ്ഥാനക്കയറ്റം ലഭിച്ചു..!
പ്രായമെന്ന കടമ്പ പ്രതിസന്ധിയായില്ല...!
ജാതിയും മതവും വഴി മാറിനിന്നു..!
കോളേജു ബിരുദം നേടി...!!
മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.
അവളുടെ മനസ്സിൽ...., അനുരാഗത്തിന്റെ
നാലുമണിപ്പൂക്കൾ വിരിഞ്ഞുവന്നു...;
പക്ഷേ.., ഏറെയും കൊഴിഞ്ഞുപോയി..!!
`നീ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോടീ..?'
അതൊന്നും ഓർക്കാതിരിക്കുന്നതാണ്
നല്ലതെന്ന് കുഞ്ഞിപ്പെണ്ണ് ഉണർത്തിച്ചു..!
`എന്നാലും..; എന്നതാടീ ഒരു കമർപ്പ്..'?
`പതിയാനെ പ്രേമിച്ചവളല്ലേ ഞാൻ......;
ആങ്ങളമാർക്കൊന്നും ഇഷ്ടമായില്ല..'!
`പൂവൻമലയിലെ കുഞ്ഞൂട്ടിമാപ്പിളേടെ...,
ഒരു കൊന്നതെങ്ങിന്റെ മണ്ടേന്ന് ......
അതിയാൻ ചങ്കുപൊട്ടി താഴെ വീണു......!'
'...അന്നേരമേ ജീവൻ പോയി..!'
'ഞാനേറെ കരഞ്ഞു...'!
'അതോടെ ഞാൻ പ്രേമവും നിർത്തി..!'
തിരുവല്ലാ താലൂക്കുകച്ചേരിയിൽ ....,
മോഹിനിക്ക് ജോലികിട്ടി..!
ഓരോരോ സമയത്ത്, കൂടപ്പിറപ്പുകൾക്കും,
കൂട്ടുകാർക്കും...കല്യാണം വന്നുപോയി..!
തിരുവോണനാളുകളിൽ ഒറ്റക്കായി...!
സ്ഥാനക്കയറ്റത്തിലൂടെ സൂപ്രണ്ടായി..!
വെള്ളിടിപോലെ, കാർകൂന്തൽക്കെട്ടിൽ...
വെള്ളപൂശൽ കാണാറായി..!
അങ്ങനെ ഒരുദിവസം, മേലേക്കാട്ടേമുറ്റത്ത്..,
'കന്യാദാനം' മോഹുവിനെ തേടിയെത്തി..!
തള്ളക്ക്...എന്തോ ഒരു പന്തികേട് തോന്നി..!
`എന്താ പേര്..?' `ഏതാ ജാതി.."??
`എവിടെയാ നാട്..'???
ചെറുക്കന് പേരുപറയാൻ ലേശം ശങ്ക..!
`അപ്പോൾ.., താങ്കൾക്ക് പേരില്ലേ...'??
"ഏതാ ജന്മ നക്ഷത്രം.....; പറയൂന്നേ..?"
"പേര്..ശിവശങ്കരനുണ്ണിനാടാർ..!'
`...നാടാരോ...??"
`...നാള്...ആയില്ല്യം നാൾ.."!
`....ആയില്ല്യമോ..???
`...വീട്..ഇടപ്പാവൂരാ...'!
ജാഗ്രതയോടെ തള്ള പഞ്ചാംഗം നിവർത്തു.!
ഗൃഹനില `കൃത്യമായും' കണ്ടുപിടിക്കണം..!
ജാതകപ്പൊരുത്തം നോക്കണം..!!
സ്വന്തം കൈവിരലുകൾ തികയാതെയായി..!!

.........( തുടരും )..........

മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.