വൈകുന്നേരം ചായയോടൊപ്പം കഴിക്കാന്‍ കരോലപ്പം തയ്യാറാക്കിയാലോ? കരോലപ്പം എന്ന് കേട്ട് പേടിക്കേണ്ട. കരോല്‍ എന്ന് പറയുന്നത് നമ്മുടെ ഉണ്ണിയപ്പചട്ടിയുടെ മറ്റൊരു പേരാണ്. ഉണ്ണിയപ്പം തയ്യാറാക്കാന്‍ എടുക്കുന്ന ആ പാത്രത്തിന് പണ്ടുള്ള ആളുകള്‍ പറഞ്ഞിരുന്ന പേരാണ് കരോല്‍. കരോലില്‍ ഉണ്ടാക്കുന്ന അപ്പത്തിന് കരയോലപ്പം എന്ന പേര് വന്നു. ശരിക്കും ഇത് നമ്മുടെ ഉണ്ണിയപ്പം തന്നെയാണ്.
വേണ്ട ചേരുവകള്‍...
ഉണക്കലരി 2 ഗ്ലാസ്
മൈദ 2 സ്പൂണ്‍
ശര്‍ക്കര 250 ഗ്രാം
ഏലയ്ക്ക 3 എണ്ണം
ചെറുപഴം 2 എണ്ണം
വെള്ളം 2 ഗ്ലാസ്
ഉപ്പ് ഒരു നുള്ള്
എണ്ണ 1/2 ലിറ്റര്‍
തയ്യാറാക്കുന്ന വിധം...
ഉണക്കലരി വെള്ളത്തില്‍ കുതിര്‍ത്ത് നന്നായി അരച്ചെടുക്കുക. അതിലേയ്ക്ക് ഒരു രണ്ടു സ്പൂണ്‍ മൈദ, ഒരു നുള്ള് ഉപ്പ്, കുറച്ച് നെയ്യ്, ശര്‍ക്കര പാനി എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.
കുഴച്ചെടുത്തു കഴിഞ്ഞാല്‍ ചെറുപഴവും, ഏലക്കയും, കൂടി മിക്‌സിയില്‍ അരച്ചത് ഇതിനൊപ്പം ചേര്‍ത്ത് വീണ്ടും മിക്‌സ് ചെയ്ത് യോജിപ്പിക്കുക. പെട്ടെന്ന് തയ്യാറാക്കാന്‍ ആണെങ്കില്‍ ഒരു നുള്ള് സോഡാപ്പൊടി കൂടി ചേര്‍ത്തു കൊടുക്കാം. ഇല്ല എന്നുണ്ടെങ്കില്‍ കുറച്ച് സമയം അടച്ചു വെച്ചതിനുശേഷം നമ്മുടെ കരോല്‍ ചൂടാവാനായിട്ട് വയ്ക്കുക.
കരോല്‍ എന്നു പറഞ്ഞാല്‍ ഉണ്ണിയപ്പ ചട്ടി ഉണ്ണി അപ്പച്ചട്ടി ചൂടായി കഴിയുമ്പോള്‍ അതിലേക്ക് പകുതി വെളിച്ചെണ്ണ, പകുതി നല്ലെണ്ണയും ഒഴിച്ച് നന്നായി ചൂടായി കഴിയുമ്പോള്‍ മാവ് ഒരു ഗ്ലാസിലോ, സ്പൂണിലോ കോരി ഒഴിച്ചുകൊടു്ക്കുക. ഉള്ള നന്നായി വെന്തു വരുമ്പോള്‍ രണ്ട് മൊരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.