ഒരു നിമിഷമെങ്കിലും സ്പൈഡർമാൻ ആകണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് വലിയ കെട്ടിടങ്ങളിൽ ലിഫ്റ്റ് തകരാറിലാകുമ്പോൾ. ഇപ്പോഴിതാ 613 അടി ഉയരമുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് സ്പൈഡർമാനെ പോലെ പിടിച്ചുകയറി വിസ്മയിപ്പിച്ചിരിക്കുകയാണ് ഫ്രഞ്ചുകാരനായ അലെയ്ന്‍ റോബര്‍ട്ട് എന്ന 60കാരന്‍.
തന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ നേട്ടം. 60കാരനായ റോബര്‍ട്ട് 60 മിനിറ്റ് കൊണ്ടാണ് 48 നിലകളുള്ള പാരീസിലെ ടൂര്‍ ടോട്ടല്‍ ബില്‍ഡിംഗിന്റെ മുകളില്‍ എത്തിയത്.
കാലാവസ്ഥ വൃതിയാനവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്കരിക്കാന്‍ ഇതിന് മുന്‍പും നിരവധി തവണ റോബര്‍ട്ട് സാഹസിക പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും ഉയരം കൂടി ദുബൈയിലെ ബുര്‍ജ് ഖലീഫയും ഇദ്ദേഹം കീഴടക്കിയ നേട്ടങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
60 വയസ് ആയാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു സന്ദേശം നല്‍കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അലെയ്ന്‍ റോബര്‍ട്ട് പറയുന്നു. 60-ാം വയസിലും കായിക പരിപാടികളില്‍ സജീവമായി ഇടപെടാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v