ഹര്‍ത്താലിന് ആഹ്വാനം ചെയ്തു മുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍ഐഎയുടെ ലുക്ക് ഔട്ട് നോട്ടീസ്

ഹര്‍ത്താലിന് ആഹ്വാനം ചെയ്തു മുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍ഐഎയുടെ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശേഷം ഒളിവില്‍ പോയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍ഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മൂന്നാംപ്രതി അബ്ദുള്‍ സത്താര്‍, 12-ാം പ്രതി സി.റൗഫ് എന്നിവര്‍ക്കെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ്. എന്‍ഐഎ കേരളത്തില്‍ നടത്തിയ റെയ്ഡിനിടെ ഒളിവില്‍ പോയവരാണിവര്‍. 

പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യത കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. റെയ്ഡില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ഇവരാണെന്നാണ് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പിഎഫ്‌ഐ യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അബ്ദുള്‍ സത്താര്‍. കൊല്ലം സ്വദേശിയാണ്. തിരുവനന്തപുരം പട്ടം സ്വദേശിയായ സി.റൗഫ് സംസ്ഥാന സെക്രട്ടറിയാണ്. 

മറഞ്ഞിരുന്നു സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് ഇവര്‍ ഒളിവില്‍ പോയതെന്നാണ് എന്‍ഐഎയുടെ വിശദീകരണം. അതുകൊണ്ടു തന്നെ ഇവരെ പിടികൂടേണ്ടതാണെന്നും തെരിച്ചില്‍ ഊര്‍ജിതമാക്കിയതായും എന്‍ഐഎ പറഞ്ഞു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട് കേരള പോലീസും ഇവര്‍ക്കെതിരേ കേസെടുത്തേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.