വാഷിങ്ടണ്‍: ഉക്രെയ്ന് മേല്‍ ആണവായുധം പ്രയോഗിച്ചാല്‍ റഷ്യ അതി വിനാശകരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ആണവായുധ പ്രയോഗമുണ്ടായാല്‍ അമേരിക്കയും സഖ്യകക്ഷികളും നിര്‍ണായക തീരുമാനമെടുക്കുമെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു.
'രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനുള്ള ഉക്രെയ്‌ന്റെ ശ്രമങ്ങളില്‍ തങ്ങള്‍ തുടര്‍ന്നും പിന്തുണയ്ക്കും. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, തോക്കുകള്‍, നൂറുകണക്കിന് പീരങ്കികള്‍, ടാങ്കുകള്‍ എന്നിവയുള്‍പ്പെടെ 15 ബില്യണ്‍ ഡോളറിലധികം ആയുധങ്ങള്‍ അമേരിക്ക ഉക്രെയ്നു നല്‍കിയിട്ടുണ്ടെന്ന് സള്ളിവന്‍ പറഞ്ഞു.
ഉക്രെയ്നില്‍ അധിനിവേശം നടത്താനുള്ള ശ്രമത്തില്‍ റഷ്യക്ക് കാലിടറിയെന്ന് എ.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ജേക്ക് സള്ളിവന്‍ പറഞ്ഞു. പുടിന്‍ ഇപ്പോള്‍ ചെയ്യുന്നത് കരുത്തിന്റെയോ ആത്മവിശ്വാസത്തിന്റെയോ അടയാളങ്ങളല്ല. റഷ്യയും പുടിനും വിഷമിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ്,' പുടിന്‍ ആണയാവുധ ഭീഷണി മുഴക്കിയത് ചൂണ്ടിക്കാട്ടി സള്ളിവന്‍ വിലയിരുത്തി.
പുടിന്‍ പ്രഖ്യാപിച്ച പടയൊരുക്കത്തിനെതിരേ റഷ്യയിലെ ജനങ്ങള്‍ പ്രതിഷേധിക്കുന്നതിനെ യു.എസ് ദേശീയ ഉപദേഷ്ടാവ് സ്വാഗതം ചെയ്തു. റഷ്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി, റഷ്യയിലെ ജനങ്ങളാവും തീരുമാനിക്കുക. പുടിന്റെ തീരുമാനങ്ങളോടുള്ള ആഴത്തിലുള്ള അതൃപ്തിയാണ് റഷ്യയിലെ തെരുവുകളില്‍ കാണുന്നതെന്നും സള്ളിവന്‍ അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.