ഇന്ത്യയുടെ ആകാശ പ്രതിരോധത്തിന് അത്യാധുനിക ജെറ്റ്; ലോക ശക്തികളുടെ സാങ്കേതിക വിദ്യയെ വെല്ലുന്നതെന്ന് ഡിആര്‍ഡിഒ

ഇന്ത്യയുടെ ആകാശ പ്രതിരോധത്തിന് അത്യാധുനിക ജെറ്റ്; ലോക ശക്തികളുടെ സാങ്കേതിക വിദ്യയെ വെല്ലുന്നതെന്ന് ഡിആര്‍ഡിഒ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആകാശ പ്രതിരോധത്തിന് അതിശക്തമായ ജെറ്റ് ഫൈറ്റര്‍ ഒരുങ്ങുന്നു. അഞ്ചാം തലമുറ സാങ്കേതിക തികവോടെയാണ് വിമാന നിര്‍മ്മിതി. പ്രതിരോധ രംഗത്ത് ലോക ശക്തികളുടെ സാങ്കേതിക വിദ്യയെ വെല്ലുന്ന കരുത്താണ് ഇന്ത്യന്‍ ജെറ്റുകള്‍ ആര്‍ജ്ജിക്കാന്‍ പോകുന്നതെന്നാണ് ഡിആര്‍ഡിഒ വ്യക്തമാക്കുന്നത്.

ജെറ്റ് വിമാനത്തിന്റെ രൂപകല്‍പ്പനാ ഘട്ടം കഴിഞ്ഞ് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ എക്കാലത്തേയും ഏറ്റവും മികച്ച യുദ്ധവിമാനമാണ് തയ്യാറാകുന്നതെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ എസ്. കാമത്ത് പറഞ്ഞു.

ഇന്ത്യയ്ക്കായി അത്യാധുനിക ഡ്രോണുകളും മറ്റ് സാങ്കേതിക വിദ്യകളും രൂപകല്‍പ്പനയുടെ അന്തിമഘട്ടത്തിലാണെന്നും ഡിആര്‍ഡിഒ പറയുന്നു. നിലവില്‍ നിരീക്ഷണത്തിനായുള്ള ആളില്ലാ വിമാനം 'തപസ്' പരീക്ഷണ ഘട്ടത്തിലാണെന്നും 150ഓളം പറക്കലുകള്‍ വിമാനം നടത്തിയെന്നും ഡിആര്‍ഡിഒ അറിയിച്ചു.

ഇന്ത്യയ്ക്ക് ഇതുവരെ അന്യമായിരുന്ന വിവിധ തരത്തിലുള്ള എഞ്ചിന്‍ സാങ്കേതിക വിദ്യയും ഇരട്ട എഞ്ചിന് ഉപയോഗിക്കുന്ന വിമാനങ്ങള്‍ക്കായുള്ള ചിറകുകളുടെ സാങ്കേതിക വിദ്യയും ഓട്ടോമാറ്റിക് പറക്കലിനും ഇറങ്ങലിനുമുള്ള നിയന്ത്രിത സംവിധാനങ്ങള്‍ എന്നിവയിലെല്ലാം ഇന്ത്യ സ്വയം പര്യാപ്തമായിക്കൊണ്ടിരിക്കുകയാണെന്നും ഡിആര്‍ഡിഒ ചെയര്‍മാന്‍ എസ്. കാമത്ത് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.