ചിലര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനത്തിനായി വ്യോമ സേനയും.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത ഹിമപാതത്തെ തുടര്‍ന്ന് 28 പര്‍വതാരോഹകര്‍ ദ്രൗപതി ദണ്ഡ കൊടുമുടിയില്‍ കുടുങ്ങി. ഇവരില്‍ ചിലര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഉത്തര്‍കാശിയിലെ നെഹ്റു മൗണ്ടനേറിംഗ് (എന്‍ഐഎം) ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് അപകടത്തില്‍പ്പെട്ടത്.
എട്ടു പേരെ രക്ഷപെടുത്തിയതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഐടിബിപി, എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നിര്‍ദേശ പ്രകാരം രണ്ട് ഹെലികോപ്ടറുകളില്‍ വ്യോമസേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി മേഖലയില്‍ കനത്ത മഴയുണ്ടായിരുന്നു.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.