മുംബൈ: മഹാരാഷ്ട്രയില്‍ ദസറ ദിനത്തില്‍ ജയ്‌ദേവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്ക്കൊപ്പം വേദി പങ്കിട്ടതിന്റെ ഞെട്ടലിലാണ് ശിവസേനയും ഉദ്ധവ് താക്കറെയും. ഉദ്ധവിന്റെ മൂത്ത സഹോദരന്‍കൂടിയായ ജയ്‌ദേവ് എതിര്‍ക്യാമ്പിലേക്ക് പോയത് ഉദ്ധവ് താക്കറെക്ക് വലിയ തിരിച്ചടിയായി.
ദസറ ദിനത്തിലെ റാലിയില്‍ ഇരുവിഭാഗവും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. പിളര്‍പ്പിന് ശേഷം ഇരുവിഭാഗവും ശക്തിപ്രകടനമായിട്ടാണ് ദസറ റാലിയെ കണക്കാക്കിയത്. ശിവസേനയ്ക്ക് എന്ത് സംഭവിക്കുമെന്ന് ചോദ്യം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണ് ദാസറെ റാലിയിലെ ജനപങ്കാളിത്തമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
''എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും രാവണനെ കത്തിക്കും. എന്നാല്‍ ഇത്തവണ വ്യത്യസ്തനായ രാവണനാണ്'- ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെ ലക്ഷ്യമിട്ട് ഉദ്ധവ് താക്കറെ പറഞ്ഞു. സെന്‍ട്രല്‍ മുംബൈയിലെ ദാദറിലെ ശിവാജി പാര്‍ക്കിലാണ് ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം റാലി നടത്തിയത്.
ബിജെപി ശിവസേനയെ വഞ്ചിച്ചതിനാലാണ് സഖ്യം തകര്‍ന്നതെന്നും ഉദ്ധവ് പറഞ്ഞു. ഭരണം പങ്കിടാമെന്ന് ബിജെപി സമ്മതിച്ചതാണ്. എന്നാല്‍ ങ്ങനെയൊന്നുമല്ല പിന്നീട് സംഭവിച്ചത്. ഒരാളുടെ അത്യാഗ്രഹം എത്രയായിരിക്കും എന്നതിന്റെ ഉദാഹരണമാണ് ഏക്‌നാഥ് ഷിന്‍ഡെയെയും ഉദ്ധവ് വിമര്‍ശിച്ചു.
ഉദ്ധവ് താക്കറെയുടെ വിമര്‍ശനത്തിന് കവിതയിലൂടെയായിരുന്നു ഷിന്‍ഡെയുടെ മറുപടി. കവി ഹരിവംശായ് ബച്ചന്റെ വരികളായ 'എന്റെ മകനായതുകൊണ്ട് എന്റെ മകന്‍ എന്റെ അനന്തരാവകാശിയാവില്ല,എന്റെ അനന്തരാവകാശി ആരായാലും എന്റെ മകനായിരിക്കും എന്നായിരുന്നു ഷിന്‍ഡെയുടെ മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.