വത്തിക്കാന്‍ സിറ്റി: എല്ലാവര്‍ക്കും വേണ്ടി തുറന്നിരിക്കുകയും പരസ്പരം ശ്രവിക്കുകയും ചെയ്യുന്ന സഭയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പയുടെ ഒക്ടോബര്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തില്‍ സിനഡ് എന്ന വാക്കിന്റെ അര്‍ത്ഥത്തിലൂന്നിയാണ് മാര്‍പാപ്പ സംസാരിച്ചത്.
'സിനഡ്' എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്? ഗ്രീക്കില്‍ സിനഡ് എന്ന വാക്കിന്റെ അര്‍ത്ഥം ഒരുമിച്ച് നടക്കുക, ഒരേ വഴിയിലൂടെ സഞ്ചരിക്കുക എന്നാണെന്ന് പാപ്പ ഓര്‍മിപ്പിച്ചു. എല്ലാവരും ഒരുമിച്ച് ഒരേ പാതയില്‍ സഞ്ചരിക്കുകയെന്നതാണ് ദൈവം മൂന്നാം സഹസ്രാബ്ദത്തിലെ സഭയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു. ഈ അവബോധമാണ് സഭ വീണ്ടെടുക്കേണ്ടതെന്നും പാപ്പ പറയുന്നു.
സിനഡാത്മക ശൈലിയുള്ള തിരുസഭ മറ്റുള്ളവരെ ശ്രവിക്കണമെന്നും കേവലം കേള്‍ക്കല്‍ എന്നതിലുപരി ശ്രദ്ധ പുലര്‍ത്തുന്നതാവണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
വൈവിധ്യത്തില്‍നിന്നുകൊണ്ട് പരസ്പരം ശ്രവിക്കുകയും സഭയ്ക്ക് പുറത്തുള്ളവര്‍ക്കായി വാതില്‍ തുറന്നിടുകയും ചെയ്യുക എന്നതാണ് ഇതിന് അര്‍ത്ഥം. സിനഡ് എന്നാല്‍ അഭിപ്രായ സമാഹരണമോ യോഗം ചേരലോ അല്ല. കണക്കെടുപ്പുമല്ല, മറിച്ച് അത് പരിശുദ്ധാത്മാവിനെ ശ്രവിക്കലാണ്.
സുവിശേഷത്തോട് വിശ്വസ്തരും അതിന്റെ പ്രഖ്യാപനത്തില്‍ ധൈര്യമുള്ളതുമായ സഭ, കൂടുതല്‍ സിനഡാലിറ്റിയില്‍ ജീവിക്കുകയും ഐക്യദാര്‍ഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്വാഗതത്തിന്റെയും ഇടമായിരിക്കുകയും ചെയ്യുന്നതിനായി പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ആവശ്യപ്പെടുന്നു.
മാര്‍പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖല (വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്ക്) സംപ്രേക്ഷണം ചെയ്യുന്ന പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗ സന്ദേശത്തില്‍ ഓരോ മാസവും വിവിധ പ്രാര്‍ത്ഥനാ വിഷയങ്ങളാണ് പാപ്പ തെരഞ്ഞെടുത്തു നല്‍കുന്നത്.
മാർപാപ്പയുടെ ഈ വർഷത്തെ ഇതുവരെയുള്ള മാസങ്ങളിലെ പ്രാർത്ഥനാ നിയോഗങ്ങൾ --ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.