ലിസി ഫെര്‍ണാണ്ടസും തങ്കച്ചന്‍തുണ്ടിയിലും ചേര്‍ന്നു രചിച്ച 'ദൈവം ഉപയോഗിക്കുന്നവരും ദൈവത്തെ ഉപയോഗിക്കുന്നവരും' എന്ന പുസ്തകം പ്രകാശനം ചെയ്തു

ലിസി ഫെര്‍ണാണ്ടസും തങ്കച്ചന്‍തുണ്ടിയിലും ചേര്‍ന്നു രചിച്ച 'ദൈവം ഉപയോഗിക്കുന്നവരും ദൈവത്തെ ഉപയോഗിക്കുന്നവരും' എന്ന പുസ്തകം പ്രകാശനം ചെയ്തു

കൊച്ചി: ലിസി ഫെര്‍ണാണ്ടസും തങ്കച്ചന്‍തുണ്ടിയിലും സംയുക്തമായി രചിച്ച മറ്റൊരു ഗ്രന്ഥം കൂടി വായനക്കാരുടെ അരികിലേയ്ക്ക് എത്തുന്നു. 'ദൈവം ഉപയോഗിക്കുന്നവരും ദൈവത്തെ ഉപയോഗിക്കുന്നവരും' എന്ന പുസ്തകം ഒക്ടോബര്‍ 13ന് (ഇന്നലെ) തൊടുപുഴ ന്യൂമാന്‍ കോളജ് സെല്‍ഫ് ഫിനാന്‍സിങ് സ്ട്രീം ഡയറക്ടര്‍ ഫാദര്‍ റ്റോജിന്‍ കല്ലറയ്ക്കല്‍ പ്രകാശനം ചെയ്തു. പാവനാത്മ പബ്ലിക്കേഷനാണ് ഗ്രസ്ഥം പുറത്തിറക്കിയത്.

ദൈവസ്‌നേഹത്തിലും സഭാസ്‌നേഹത്തിലും ജ്വലിക്കുന്ന ലിസി ഫെര്‍ണാ ണ്ടസിന്റെയും തങ്കച്ചന്റെയും ഹൃദയഭാവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ ഗ്രന്ഥം ശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അവശ്യം സ്വന്തമാക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും പല വഴിതെറ്റലുകളില്‍ നിന്നും പിന്‍തിരിയാന്‍ ഈ ഗ്രന്ഥം സഹായിക്കുമെന്നും ബിഷപ് സാമുവല്‍ മോര്‍ ഐറേനിയസ് അഭിപ്രായപ്പെട്ടു.

ഒരു ചരടില്‍ കോര്‍ത്ത ജപമാല പോലെ മനോഹരമായ പുസ്തകമാണ് 'ദൈവം ഉപയോഗിക്കുന്നവരും ദൈവത്തെ ഉപയോഗിക്കുന്നവരും. രചയിതാക്കള്‍ 
ഇരുവരും വിശുദ്ധ കുര്‍ബാനയില്‍ നിന്നും ചാലിച്ചെടുത്ത മനോഹരമായ ഈ പുസ്തകം വിവേകത്തോടെയും ജ്ഞാ നത്തോടെയും ഈ ലോകമാകുന്ന ട്രെയിന്‍ യാത്രയിലും സ്വര്‍ഗത്തിലേക്കുള്ള റോക്കറ്റു യാത്രയിലും മുന്നേറുവാന്‍ നമ്മെ സഹായിക്കുമെന്നായിരുന്നു ഫാദര്‍ കളത്തില്‍ റെന്നി CMI, ചീപ്പുങ്കല്‍ വ്യക്തമാക്കിയത്.

ദൈവം ഉപയോഗിക്കുന്നവരും ദൈവത്തെ ഉപയോഗിക്കുന്നവരും എന്ന ഗ്രന്ഥത്തിന് എല്ലാവിധ ആശംസകളും അറിയിക്കുന്നതായി ഷെവലിയാര്‍ സിറിള്‍ ജോണ്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.