കുവൈറ്റിൽ ഓൺലൈൻ ബാങ്കിങ്‌ തട്ടിപ്പുകൾ വ്യാപകമാകുന്നു

കുവൈറ്റിൽ  ഓൺലൈൻ  ബാങ്കിങ്‌ തട്ടിപ്പുകൾ വ്യാപകമാകുന്നു

Kuwait : ഓൺലൈൻ ബാങ്കിങ്‌ തട്ടിപ്പുകാർ വിവിധ മാർഗങ്ങൾ ആണ് ഉപയോഗിക്കുന്നത് , ബാങ്കിൽ നിന്ന് എന്ന വ്യാജേന വിളിക്കുകയും അക്കൗണ്ട് നമ്പറും മറ്റും പറഞ്ഞതിന് ശേഷം സംസാരിച്ചുകൊണ്ടിരുക്കുന്ന അവസരത്തിൽ ലഭിക്കുന്ന പിൻ നമ്പർ പറഞ്ഞു കൊടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്യും . പിൻ നമ്പറിനു വേണ്ടി വളരെ ധൃതികൂട്ടുന്ന തട്ടിപ്പുകാരന് പിൻ നമ്പർ കൊടുത്തു കഴിഞ്ഞാൽ പിന്നെ അക്കൗണ്ട് കാലിയാക്കാൻ അധികം നേരം വേണ്ട .ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ ഒരു നഴ്സിന് അക്കൗണ്ടിൽ കിടന്ന 1500 കെ ഡിയിൽ 135 കെ ഡി ബാക്കി വച്ച് ബാക്കി ഉള്ള പണം പിൻവലിച്ചതായി തെളിഞ്ഞു . സാധാരണ ലാൻഡ് ലൈനുകളോട് സാമ്യമുള്ള ഡിജിറ്റൽ നമ്പറിൽ നിന്നും ആയിരിക്കും ഇത്തരം കോളുകൾ വരുന്നത് 

നിങ്ങളുടെ കാർഡ് ബ്ലോക്ക് ആണ് ആക്ടിവേറ്റ് ചെയ്യാൻ ,തന്നിരിക്കുന്ന നമ്പറിൽ വിളിക്കുക; ഇത്തരത്തിൽ വരുന്ന എസ്എംസുകളും തട്ടിപ്പിന്റെ ഭാഗമാണ് .

ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, കാർഡുകൾ, ഒടിപി, പിൻ നമ്പർ എന്നിവയെക്കുറിച്ച് അന്വേഷിക്കാൻ ബാങ്കുകൾ ഏതെങ്കിലും ഇമെയിൽ അല്ലെങ്കിൽ എസ്എംഎസുകൾ അയക്കുകയോ വിളിക്കുകയോ ചെയ്യില്ലെന്ന് ബാങ്കുകൾ വ്യക്തമാക്കുന്നു .

ബാങ്കുകളോ , മറ്റു സ്ഥാപനങ്ങളോ നടത്തുന്ന സമ്മാന പദ്ധതികളിൽ ആരെങ്കിലും വിജയിച്ചാൽ അവരുടെ സ്ഥാപനങ്ങൾ സന്ദർശിച്ചു മാത്രം വിവരങ്ങൾ കൈ മാറേണ്ടതാണ് .

അതിനാൽ, ഇത്തരം സംശയാസ്പദമായ സന്ദേശങ്ങളോ കോളുകളോ ലഭിക്കുകയാണെങ്കിൽ, മറുപടി നൽകരുതെന്ന് ബാങ്കുകൾ നിർദ്ദേശിക്കുന്നു.

വെബ് പേജിൽ കൂടി വിവരങ്ങൾ കൈമാറുമ്പോൾ , നിങ്ങൾ ഒരു സുരക്ഷിത വെബ്‌പേജിലാണെന്ന് ഉറപ്പാക്കാനുള്ള ഒരു നല്ല മാർഗ്ഗം URL- ന്റെ തുടക്കത്തിൽ ‘https: //’ ഉണ്ടോ എന്നു പരിശോധിക്കുക . നിങ്ങൾ നൽകിയ വിവരങ്ങൾ സുരക്ഷിതമായി തുടരുമെന്നാണ് ഇതിനർത്ഥം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.