രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. നാല് മാസത്തിന് ശേഷം ആദ്യമായി രാജ്യത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണം 30,000ത്തിൽ താഴെയെത്തി. 24 മണിക്കൂറിനിടെ 29,163 പേർക്കാണ് രോഗം ബാധിച്ചത്. രാജ്യത്ത് ഇതുവരെ 88,74,291 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 82,90,371 പേർ രോഗമുക്തി നേടി.

4,53,401 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. മരണ സംഖ്യയും കുറഞ്ഞു വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 449 പേരാണ് മരിച്ചത്. രോഗം ബാധിച്ച് 1,30,519 പേർക്കാണ് രാജ്യത്ത് ഇതുവരെ ജീവന് നഷ്ടമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.