ബംഗളൂരു: ബ്രിട്ടനിലെ ചാള്‍സ് രാജാവിന്റെ പത്നി കാമില പാര്‍ക്കര്‍ ആയുര്‍വേദ, പ്രകൃതി ചികിത്സയ്ക്കായി ബെംഗളൂരു വൈറ്റ് ഫീല്‍ഡിലെ സൗഖ്യ ഹോളിസ്റ്റിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് സെന്ററില്‍ എത്തി. ബ്രിട്ടനില്‍ ക്വീന്‍ കൊന്‍സൊറ്റ് പദവിയില്‍ എത്തിയതിനു ശേഷമുള്ള ആദ്യ രാജ്യാന്തര യാത്രയാണിത്. 2010 മുതല്‍ പതിവായി ഇവിടെ ചികിത്സ തേടാറുള്ള കാമില ഇത് എട്ടാം തവണയാണ് എത്തുന്നതെന്ന് സൗഖ്യ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഐസക് മത്തായി നൂറനാല്‍ പറഞ്ഞു. 28നു മടങ്ങും.
വ്യാഴാഴ്ച ബ്രിട്ടീഷ് എയര്‍വൈസിന്റെ വിമാനത്തിലാണ് കാമില ബെംഗളൂരുവില്‍ എത്തിയത്. എലീറ്റ് ഫോഴ്‌സിന്റെ റോയല്‍ പ്രൊട്ടക്ഷന്‍ സ്‌ക്വാഡ് അംഗങ്ങളും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡും കാമിലയെ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഹൊളിസ്റ്റിക് സെന്റര്‍ വരെ അനുഗമിച്ചു.
വര്‍ഷങ്ങളായി ചാള്‍സ് രാജാവും കാമിലയും സൗഖ്യയില്‍ വരാറുണ്ട്. സൗഖ്യയുടെ ചെയര്‍മാനും സ്ഥാപകനുമായ ഡോ. ഐസക് മത്തായി വയനാട് സ്വദേശിയാണ്. ഐസക് മത്തായി ഒരു ഹോമിയോ ഡോക്ടറാണ്. 2019ല്‍ കാമിലയ്‌ക്കൊപ്പം സൗഖ്യയില്‍ വച്ചാണ് ചാള്‍സ് രാജാവ് തന്റെ 71-ാം പിറന്നാള്‍ ആഘോഷിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.