ബ്രിക്സ് ഉച്ചകോടിയിൽ ഭീകരവാദ വിഷയം ഉയർത്തി ഇന്ത്യ

ബ്രിക്സ് ഉച്ചകോടിയിൽ ഭീകരവാദ വിഷയം ഉയർത്തി ഇന്ത്യ

ദില്ലി: തീവ്രവാദത്തെ ചെറുക്കാൻ ലോക രാജ്യങ്ങൾ ഒരുമിച്ച് നിലകൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയിൽ പറഞ്ഞു. തീവ്രവാദം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. രാജ്യങ്ങൾ തീപ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. റഷ്യയിലെ സെയ്‌ന്റ് പീറ്റേഴ്സ്ബർഗിൽ നടക്കുന്ന 12ാമത് ബ്രിക്സ് ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ സൈന്യത്തിന്റെ സഹായത്തോടെ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം . ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര നാണ്യനിധി, ലോകവ്യാപാരസംഘടന, ലോകാരോഗ്യ സംഘടന എന്നിവയുടെ ഘടനയിൽ കാലോചിതമായ പരിഷ്കരണം ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

കോവിഡ് വ്യാപന സമയത്ത് 150 രാജ്യങ്ങൾക്ക് ഇന്ത്യ അടിയന്തര മെഡിക്കൽ സഹായം നൽകി. വാക്സിൻ നിർമ്മാണം പുരോഗമിക്കുകയാണ്. വൈദ്യശാസ്ത്ര മേഖലയിൽ പൈതൃക അറിവുകൾ കൂടി പ്രയോജനപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്ക് പുറമെ ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലെ അംഗങ്ങൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.