ലഹരിക്കെതിരായ പോരാട്ടം: 'ആസാദ്' കര്‍മ്മസേന രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

 ലഹരിക്കെതിരായ പോരാട്ടം: 'ആസാദ്' കര്‍മ്മസേന രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ലഹരിക്കെതിരെ കേരള സര്‍ക്കാര്‍ കര്‍മ്മസേന രൂപീകരിച്ചു. ആസാദ് (ASAAD) എന്നാണ് കര്‍മ്മ സേനയുടെ പേര്. ലഹരിക്കെതിരെ വേണ്ടത് വിട്ടുവീഴ്ചയല്ല, പോരാട്ടമാണെന്നും കര്‍മ്മസേനക്ക് തുടക്കം കുറിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി.

അധോലോക മാഫിയകളാണ് ലഹരി വ്യാപാരത്തിന് പിന്നില്‍. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ലഹരിക്കെതിരെ സംസ്ഥാനവ്യാപകമായി മനുഷ്യച്ചങ്ങല തീര്‍ക്കും. പ്രതീകാത്മകമായി ലഹരി വസ്തുക്കള്‍ കത്തിച്ച് പ്രതിരോധം ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ വിവിധ സ്‌കൂളുകളിലേയും കോളജുകളിലേയും എന്‍.എസ്.എസ് വോളണ്ടീയര്‍മാര്‍ പങ്കെടുത്തു.

മയക്കുമരുന്നിന്റേയും ലഹരിയുടേയും ഹബ്ബായി കേരളം മാറുമ്പോഴാണ് ഇതിനെതിരെ സംസ്ഥാനത്ത് പോരാട്ടം ശക്തമാകുന്നത്. വിദ്യാലയങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിന്നായി എന്‍സിസി, എന്‍.എസ്.എസ് വോളണ്ടീയര്‍മാരെ സംഘടിപ്പിച്ചാണ് പുതിയ കര്‍മ്മസേനക്ക് തുടക്കമായത്.

എന്തിനെയും കച്ചവടമായി കാണുന്ന വിഭാഗമാണ് മയക്കുമരുന്ന് വ്യാപാരത്തിന്റെ ഭാഗമാകുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അധോലോക മാഫിയ ലഹരി വ്യാപാരത്തിന് പിന്നിലുണ്ട്. ലഹരിക്കെതിരെ വേണ്ടത് പോരാട്ടമെന്നും മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.