ബ്രേക്ക്ഫാസ്റ്റിന് സോഫ്റ്റായ ഓട്‌സ് ഇഡലി തയ്യാറാക്കാം

ബ്രേക്ക്ഫാസ്റ്റിന് സോഫ്റ്റായ ഓട്‌സ് ഇഡലി തയ്യാറാക്കാം

ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്. പോഷക ഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ടതെന്നാണ് പറയുന്നത്. പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ആരോഗ്യകരമായൊരു ഭക്ഷണമാണ് ഓട്‌സ്. ധാരാളം ധാതുക്കള്‍ അടങ്ങിയ ധാന്യമാണ് ഓട്‌സ്.

ബ്രേക്ക്ഫാസ്റ്റില്‍ ഓട്‌സ് കൊണ്ടുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണകരമായ ഭക്ഷണമാണ് ഓട്‌സ് കൊണ്ടുള്ള ഇഡലി. ഇനി എങ്ങനെയാണ് ഓട്‌സ് ഇഡലി തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകള്‍...

ഓട്‌സ് 1 കപ്പ് (നന്നായി പൊടിച്ചത്)
റവ 1/2 കപ്പ്
തൈര് 1/2 കപ്പ് (പുളി അധികം വേണ്ട )
ബേക്കിങ് സോഡാ 1 നുള്ള്
ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം...

ആദ്യം ഓട്‌സ് ഒരു പാനില്‍ ഇട്ട് ഒന്ന് നന്നായി ചൂടാക്കുക. എന്നിട്ട് നന്നായി പൊടിച്ചെടുക്കുക. അതേ പാനില്‍ തന്നെ താഴ്ന്ന തീയില്‍ വച്ചു റവ വറക്കുക. അതിലേക്കു പൊടിച്ച ഓട്‌സ് ചേര്‍ത്ത് ഒരു മിനിറ്റ് ചൂടാക്കി തീ അണയ്ക്കുക. നന്നായി തണുത്ത ശേഷം അതിലേക്കു ഉപ്പ്, തൈര് എന്നിവ ചേര്‍ത്തിളക്കുക. അതിലേക്കു വെള്ളം കുറച്ച് കുറച്ചായി ഒഴിച്ച് കൊടുത്തു ഒട്ടും കട്ട ഇല്ലാതെ ഇഡലി മാവ് പരുവത്തില്‍ കലക്കി എടുക്കുക. ശേഷം അതിലേക്ക് ബേക്കിങ് സോഡാ കൂടി ചേര്‍ത്തിളക്കുക.

ഇഡലി തട്ടില്‍ എണ്ണ തടവി മാവ് ഒഴിച്ച് കൊടുക്കുക. ഒരു 15-20 മിനിറ്റ് ആവി കയറ്റി വേവിക്കുക. ശേഷം ചട്ണി, സാമ്പാര്‍ എന്നിവ ചേര്‍ത്ത് കഴിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.