യുഎഇയിലെ 30,000 ത്തോളം സായുധ സേനാംഗങ്ങള്‍ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചു. പ്രതിരോധമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മിലിട്ടറി കോൺട്രാക്ടേഴ്‌സ്, നാഷണൽ സർവീസസ് റിക്രൂട്ട്‌സ് ഉൾപ്പെടെയുള്ളവർക്കാണ് വാക്‌സിൻ നൽകിയതെന്ന് സായുധസേന മെഡിക്കൽ സർവീസ് കോർപ്‌സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോ. ഐഷ അൽ ദഹേരി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്നവരാണ് രാജ്യത്തെ സായുധസേനാ അംഗങ്ങള്‍. മരുന്നുകള്‍ നല്‍കുന്നതിനും ഗുരുതരാവസ്ഥയിലുളള രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനുമെല്ലാം സായുധ സേനാംഗങ്ങളെയാണ് ഉപയോഗിച്ചത്. കോവിഡ് കേസുകൾ കണ്ടെത്തുന്നതിന് സ്ഥാപിച്ച അഞ്ച് സ്‌ക്രീനിംഗ് കേന്ദ്രങ്ങളിലും സൈനിക ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. യു.എ.ഇക്കുള്ള വാക്‌സിൻ പരീക്ഷണങ്ങളെ പൂർണതോതിൽ പിന്തുണച്ചതായും മന്ത്രാലയം സംഘടിപ്പിച്ച വെർച്വൽ കോൺഫറൻസിൽ ഡോ. ദഹേരി സൂചിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.