കൊവാക്സിൻ പരീക്ഷണത്തിനു തയ്യാറായി ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്

കൊവാക്സിൻ പരീക്ഷണത്തിനു തയ്യാറായി ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്

ഹരിയാന: ഇന്ത്യയിൽ നിർമ്മിച്ച കൊവാക്സിൻ പരീക്ഷണത്തിനു സ്വയം സന്നദ്ധത പ്രകടിപ്പിച്ച് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്. മൂന്നാംഘട്ട കൊവാക്സിൻ പരീക്ഷണം നവംബർ 20-നാണ് ഹരിയാനയിൽ ആരംഭിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിനായി 26000 പേരാണ് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിൽ മൂന്നാംഘട്ട പരീക്ഷണം നടത്തുന്ന ആദ്യത്തെ വാക്സിനാണ് കൊവാക്സിൻ. ആദ്യ ഡോസ് നൽകി 28 ദിവസം നിരീക്ഷിച്ച ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുന്നത്. വൊളന്റിയർമാരെ രണ്ട് ഭാഗമായി തിരിച്ച് ചിലർക്ക് കൊവാക്സിനും മറ്റു ചിലർക്ക് പ്ലാസിബോ ട്രീറ്റ്മെന്റും നൽകി പരിശോധിക്കാൻ ആണ് തീരുമാനം.

ഐ സി എം ആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭാരത് ബയോടെക് കമ്പനിയാണ് വാക്സിൻ നിർമ്മിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണം വിജയിച്ചാൽ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കൊറോണ പ്രതിരോധ വാക്സിൻ ആകും കൊവാക്സിൻ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.