ചിക്കാഗോ:ഫൊക്കാനാ വിമൻസ് ഫോറത്തിന്റെ പ്രവർത്തനോൽഘാടനം കുക്ക് കൗണ്ടി സർക്യൂട്ട് കോർട്ട് അസ്സോസിയേറ്റ് ജഡ്ജ് മരിയാകുര്യാക്കോസ് സിസിൽ നിർവഹിച്ചു. ബ്രിസ്റ്റൽ പാലസ് ബാൻക്വറ്റ്ഹാളിൽ ചേർന്ന സമ്മേളനത്തിൽ
ഫൊക്കാന പ്രെസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ഫൊക്കാനയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളും വരുംകാല കർമ്മ പരിപാടികളും ഡോ: ബാബു സ്റ്റീഫൻ വിശദീകരിച്ചു.
മാർച്ച് 31, ഏപ്രിൽ 1 , 2 തീയതികളിൽ നടക്കാൻ പോവുന്ന കേരളാ കൺവൻഷനി ലേക്ക് ഏവരെയും സ്വാഗതം ചെയ്തു. വളരെ
ഭംഗിയായ രീതിയിൽ ഈ സമ്മേളനം സംഘടിപ്പിച്ച ഡോ: ബ്രിജിറ്റ് ജോർജിന്റെ നേതൃത്വത്തിലുള്ള വിമൻസ് ഫോറം കമ്മറ്റിയെ ഡോ: ബാബു സ്റ്റീഫൻ അഭിനന്ദിച്ചു.മിനി സിബി ഏറനാട്ടിന്റെ പ്രാർത്ഥനാ ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. അലോന ജോർജ് അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു. ഡോ: ആനി എബ്രഹാം,ഫാൻസിമോൾ പള്ളത്തുമഠം,സാറാ അനിൽ എന്നിവർ എം.സി.മാരായിരുന്നു. വിമൻസ് ഫോറം നാഷണൽ ചെയർ പേഴ്സൺ ഡോ.ബ്രിജിറ്റ് ജോർജ് സ്വാഗതം പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് സംഘടിപ്പിച്ച ഈ സമ്മേളനം വൻ വിജയമാക്കി മാറ്റുവാൻ സഹായിച്ച എല്ലാവർക്കും ഡോ.ബ്രിജിറ്റ് ജോർജ് നന്ദി പറഞ്ഞു. വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.ഡോ: ബീന ഇണ്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി.ഡോ: ആഗ്നസ് തേരടി, ഡോ: ആൻ കാലായിൽ, ഷിജി അലക്സ്, ഫൊക്കാന ജനറൽ സെക്രട്ടറി ഡോ: കല ഷഹി അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ ജോർജ് പണിക്കർ, ആർ.വി.പി. ഫ്രാൻസിസ് കിഴക്കേക്കുറ്റ്, കാനഡ ആർ.വി.പി. മനോജ് ഇടമന, ഫൊക്കാന വിമൻസ് ഫോറം മുൻ ചെയർ പേഴ്സൺ ലീല മാരേട്ട്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ലീല ജോസഫ് (സി.എം.എ) സതീശൻ നായർ (മിസ് വെസ്റ്റ്) സുനിന ചാക്കോ (ഐ.എം.എ) ആന്റോ കവലക്കൽ (കേരളാ അസോസിയേഷൻ) എന്നിവരും ആശംസകൾ നേർന്നു.
മുഹമ്മദ് അസ്‌ലാം, നിഷ ജോസ് കെ മാണി, കെ.സി.റോസക്കുട്ടി ടീച്ചർ. ഡോ.ഗോപിനാഥ് മുതുകാട് എന്നിവർ വീഡിയോ സന്ദേശം നൽകി. ഫൊക്കാന നേതൃരംഗത്തു പ്രവർത്തിക്കുന്ന ഡോ: സൂസൻ ചാക്കോ, സുജ ജോൺ, ഹണി ജോസഫ്, വിജി.എസ്. നായർ. സാറാ അനിൽ, മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്‌ബു മാത്യു കുളങ്ങര ,മുൻ റീജിയണൽ ട്രഷറർ പ്രവീൺ തോമസ് എന്നിവരും സന്നിഹിതരായിരുന്നു.
ഡോ സൂസൻ ചാക്കോ കൃതജ്ഞത പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ചു വൈവിദ്ധ്യമാർന്ന കലാപരിപാടികളും നടത്തപ്പെട്ടു.












വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.