ലക്ഷ്യം 100 ബില്ല്യണ്‍ ദിർഹം നിക്ഷേപവും, 40 ദശലക്ഷം അതിഥിസഞ്ചാരികളും, 2031 ലെ വിനോദസഞ്ചാരനയം പ്രഖ്യാപിച്ച് യുഎഇ

ലക്ഷ്യം 100 ബില്ല്യണ്‍ ദിർഹം നിക്ഷേപവും, 40 ദശലക്ഷം അതിഥിസഞ്ചാരികളും, 2031 ലെ വിനോദസഞ്ചാരനയം പ്രഖ്യാപിച്ച് യുഎഇ

ദുബായ്: അടുത്ത ഒൻപത് വർഷത്തിനുളളില്‍ വിനോദസഞ്ചാരമേഖലയില്‍ നിന്ന് 100 ബില്ല്യണ്‍ ദിർഹം നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2031 ഓടെ 40 ദശലക്ഷം വിനോദസഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുന്ന തരത്തില്‍ വിനോദ സഞ്ചാര മേഖലയില്‍ പുതുമകള്‍ കൊണ്ടുവരും. ലോകത്തെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന രീതിയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് രാജ്യത്തെ കൊണ്ടുവരണം. ഈ മേഖലയിലേക്ക് 100 ബില്ല്യണ്‍ നിക്ഷേപവും, 40 ദശലക്ഷം ഹോട്ടല്‍ വിനോദ സഞ്ചാരികളെയും എത്തിക്കുക എന്നുള്ളതാണ് ലക്ഷ്യമെന്നും ട്വീറ്റില്‍ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.


ദേശീയ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് വിനോദസഞ്ചാരം. ഈ വർഷത്തിന്‍റെ ആദ്യ പാദത്തില്‍ മാത്രം 22 ദശലക്ഷം വിനോദസഞ്ചാരികളാണ് രാജ്യത്ത് എത്തിയത്. 2031 ആകുമ്പോഴേക്കും വിനോദസഞ്ചാര മേഖലയില്‍ നിന്ന് ജിഡിപിയുടെ 450 ബില്ല്യണ്‍ ദിർഹം വരുമാനം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.