ദില്ലി: സി.ബി.ഐ അന്വേഷണത്തിന് അതത് സംസ്ഥാന സർക്കാരുകളുടെ അനുമതി നിർബന്ധമാണെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാരുകളെ മറികടന്നു കേസ് അന്വേഷിക്കുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാകുമെന്നും കോടതി നിരീക്ഷിച്ചു. സി.ബി.ഐ അന്വേഷണത്തിനു സംസ്ഥാന സർക്കാർ പൊതുവായ അനുമതി നൽകിയെങ്കിൽ മാത്രമേ കേസന്വേഷണവുമായി മുന്നോട്ട് പോകാനാകു എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഉത്തർപ്രദേശിൽ കൽക്കരി ഖനനവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരായി നൽകിയ ഹർജിയിലെ വിധിയിലാണ് സുപ്രീംകോടതി നിരീക്ഷണം. സി.ബി.ഐ അന്വേഷണത്തിന് നൽകിയ മുൻകൂർ പൊതു അനുമതി കേരളമടക്കം എട്ട് സംസ്ഥാനങ്ങൾ പിൻവലിച്ച പശ്ചാത്തലത്തിൽ കോടതി നിരീക്ഷണം പ്രസക്തമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.