ഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ. നിയമങ്ങൾ പാലിക്കാത്തവർക്കുള്ള പിഴത്തുക നാല് മടങ്ങാക്കി വർദ്ധിപ്പിച്ചു. മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപയായിരുന്ന പിഴ 2000 ആക്കി ഉയർത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാഷ്ട്രീയം മറന്ന് എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കേണ്ട സമയമാണ് ഇതെന്നും കെജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി അരവിന്ദ് കെജ്‌രിവാൾ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു നടപടി. കോവിഡ് വ്യാപന നിരക്ക് കൂടുന്നതിനാൽ സംസ്ഥാനത്തെ പ്രധാന മാർക്കറ്റുകൾ അടച്ചിടുമെന്നും നിയന്ത്രണങ്ങൾ കൂട്ടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഡൽഹിയിൽ രോഗ ബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.