മലയാളിയുടെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് ദോശ. ഇന്ന് വിവിധ തരത്തില്‍ ഉള്ള ദോശകള്‍ കിട്ടും. വീട്ടില്‍ എത്രയൊക്കെ കഴിച്ചാലും ഹോട്ടലില്‍ പോയി ദോശ ഓര്‍ഡര്‍ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും ഒരു കാരണം ഉണ്ടാകില്ലേ. എന്നാല്‍ ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയിലുള്ള നെയ് റോസ്റ്റ് വീട്ടില്‍ ഉണ്ടാക്കിയാലോ...
വേണ്ട ചേരുവകള്‍...
പച്ചരി 2 കപ്പ്
ഉഴുന്ന് 1/4 കപ്പ്
ഉലുവ 1/4 സ്പൂണ്‍
ചൗ അരി 1/4 കപ്പ്
ഉപ്പ് 1 സ്പൂണ്‍
വെള്ളം 2 ഗ്ലാസ്
തയ്യാറാക്കുന്ന വിധം...
പച്ചരി അല്ലെങ്കില്‍ ദോശ റൈസ് രണ്ട് ഗ്ലാസ്. ഒപ്പം കാല്‍ ഗ്ലാസ് ഉഴുന്ന്, കാല്‍ ഗ്ലാസ് ചൗഅരി, കാല്‍ സ്പൂണ്‍ ഉലുവ എന്നിവ നന്നായി കഴുകി അതിലേക്ക് ആവശ്യത്തിന് വെള്ളം വച്ചു കുതിരാന്‍ മാറ്റി വയ്ക്കുക. എല്ലാം നന്നായി കുതിര്‍ന്നു കഴിഞ്ഞാല്‍ ഒട്ടും തരിയില്ലാതെ അരച്ചെടുക്കാം.
അരച്ച ശേഷം മാവ് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ മാവ് കൂടുതല്‍ മൃദുവായി കിട്ടും. ശേഷം അടച്ചു വയ്ക്കുക. എട്ട് മണിക്കൂര്‍ കഴിയുമ്പോള്‍ മാവ് നന്നായി പുളിച്ചു പൊങ്ങി വന്നിട്ടുണ്ടാകും. ഈ സമയത്തു ഉപ്പ് കൂടി ചേര്‍ത്ത് കൊടുക്കാം. ശേഷം ദോശ കല്ല് ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് പരത്തി നല്ലെണ്ണയോ, നെയ്യോ ഒഴിച്ച് രണ്ട് വശവും നന്നായി മൊരിയുമ്പോള്‍ എടുക്കാവുന്നതാണ്.
ചൗഅരിയും ഉലുവയും ചേര്‍ക്കുമ്പോള്‍ ദോശയ്ക്ക് കൂടുതല്‍ സ്വദും കിട്ടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.